വെറൈറ്റി ടൈപ്പ് കൊഴുത്ത മീൻകറി!! നിമിഷ നേരങ്ങൾ കൊണ്ട് അടിപൊളി വിഭവം

വളരെയധികം വെറൈറ്റി യോടു കൂടി സ്വാദിഷ്ടമായി നല്ല കൊഴുത്ത ചാറോടു കൂടിയ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി കുറച്ചു വലിയ സൈസ് ഉള്ള മീൻ അരക്കിലോ എടുത്ത് കഴുകി വൃത്തിയാക്കി വെക്കുക. മീഡിയം സൈസ് ഉള്ള സവോള പൊടിയായി അരിഞ്ഞത് ഒരു തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക. വാളൻപുളി കുറച്ച് എടുത്ത് വെള്ളത്തിൽ കുതിരാൻ ആയി വെക്കുക.

കട്ടിയുള്ള തേങ്ങാപ്പാൽ കാൽ കപ്പ് മൂന്ന് പച്ചമുളകും കുറച്ച് കറിവേപ്പിലയും എടുക്കുക.ഇതിലേക്ക് വേണ്ട അരപ്പ് തയ്യാറാക്കാനായി മിക്സിയുടെ ജാറ 10 വെളുത്തുള്ളിയല്ലി യും കുറച്ച് ഇഞ്ചിയും കാൽ ടീസ്പൂൺ ഉലുവയും കാൽ ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കുറച്ച് വെള്ളവും കൂടി ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.

ഒരു ടീസ്പൂൺ മുളകുപൊടിയും രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മീൻ നല്ലപോലെ മാരിനേറ്റ് ചെയ്തു വയ്ക്കുക.15 മിനിറ്റിനുശേഷം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് മീൻ ചെറുതായിട്ട് ഒന്ന് വറുത്തെടുക്കുക.

ശേഷം മീൻ കറി വെക്കുവാൻ ആയി ചട്ടി വെച്ച് അതിലേക്ക് മീൻ വറുത്ത എണ്ണ തന്നെ ഒഴിച്ച് ചൂടായി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം നല്ല ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ആരപ്പു കൂടി ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. സ്വാദിഷ്ടമായ മീൻകറി ഉണ്ടാക്കുന്ന വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ.

Comments are closed.