എന്റെ പൊന്നുവാവേ ഐ ലവ് യൂ :ഞാൻ മിസ്സ്‌ ചെയ്യുന്നത് നിന്നെയാണ് (കുട്ടിമണി ക്യൂട്ട് വീഡിയോ കാണാം )

മലയാളികളുടെ പ്രിയ ഗായികയാണ് റിമിടോമി. പ്രായഭേദമന്യേ കുടുംബ പ്രേക്ഷകർക്ക് ഇഷ്ട താരമായ റിമി ഗായികയായി വന്നു പിന്നീട് അഭിനയരംഗത്തും അവതാരികയയും ഒക്കെ  കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വീഡിയോകൾ ആയും ചിത്രങ്ങളായും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്രയധികം ആരാധകരുള്ള മറ്റൊരു താരം ഉണ്ടാവില്ല.

ആദ്യം ഇൻസ്റ്റഗ്രാമിൽ സജീവമായ താരം പിന്നീട്  ലോക് ഡൗൺ കാലത്ത് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ  വൈറൽ ആയി എന്നതാണ് സത്യം. ലോക് ഡൗൺ കാലത്ത് ആണ് താരം സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്

തന്റെ വർക്കൗട്ട് വീഡിയോകൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോകൾ എല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമി ടോമിയുടെ ഒരു ഇൻസ്റ്റഗ്രാം വീഡിയോയാണ്. കുട്ടിമണിക്കൊപ്പമുള്ള ക്യൂട്ട് വിഡിയോയാണ് താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നത്. 

വീഡിയോ വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും ചെയ്തു. റിമിയുടെ അനിയത്തി റീനുവിന്റെ  ഇളയമകളാണ് കുട്ടിമണി. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ആളെ കുറിച്ചാണ് റിമി ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനു മുൻപും അനിയത്തിയുടെ കുഞ്ഞിനെ താലോലിക്കുന്നതിന്റെ ചിത്രങ്ങൾ റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട് .എന്റെ പൊന്നേ ലവ്യു കുട്ടി മണി  ഇത്രം ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന വേറൊരാളില്ല. നീ എന്റെയാണ്, എന്റെ മാത്രം’ അടിക്കുറിപ്പോടെ താരം പങ്കുവെച്ച് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്ക്ക്  താഴെ ലൈക്കും കമന്റുകളുമായി ആരാധകരും സുഹൃത്തുക്കളും  രംഗത്ത് എത്തിയിട്ടുണ്ട്.

Comments are closed.