പെട്രോളിനൊക്കെ എന്താ വില ;സൈക്കിളോടിക്കുന്ന പൃഥ്വിരാജ്: വീഡിയോ പങ്കുവച്ച് സുപ്രിയാ മേനോൻ

തൊട്ടതും പിടിച്ചതുമെല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിൽ നടൻ പൃഥ്വിരാജ് സൈക്കിൾ ഓടിക്കുന്ന വീഡിയോ വൈറലായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കുറച്ചു കാലങ്ങൾക്ക് മുൻപ് ഇളയ ദളപതി വിജയ് ചെയ്തത് പോലെ ഒരു കൂട്ടം ആരാധകർക്ക് നടുവിൽ നിന്നുകൊണ്ടൊന്നുമല്ല നമ്മുടെ പൃഥ്വിരാജ് സൈക്കിളോടിക്കുന്നത്. പൃഥ്വി സൈക്കിളോടിക്കുന്നത് ഒരു റിസോർട്ടിനുള്ളിലൂടെയാണ്ഒരു കൈയബദ്ധം നാറ്റിക്കരുത്

എന്നത് പോലെ, ആദ്യത്തെ റീൽസ് പരീക്ഷണമാണ് അതുകൊണ്ട് ജഡ്ജ് ചെയ്യരുത് എന്ന് പറഞ്ഞാണ് സുപ്രിയ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. റീൽസിൽ സജീവമല്ലാത്ത സുപ്രിയ മേനോൻ ആകെ പങ്കുവച്ചിരിക്കുന്നത് പൃഥ്വിയുടെ സൈക്കിൾ ഓട്ടവും, പിന്നെ പൃഥ്വിയുടെ തന്നെ ഇന്റർവ്യൂ, സിനിമാ രംഗങ്ങളുമാണ്. ഇതിനോടകം തന്നെ ധാരാളം പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ പൃഥ്വിയുടെ സൈക്കിൾ ഓട്ടത്തെക്കുറിച്ചോ, സുപ്രിയയുടെ ആദ്യത്തെ റീൽസ് വീഡിയോയെ കുറിച്ചോ ഒന്നുമല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്. അത് സ്വാഭാവികമായും ആ ലൊക്കേഷനും, റെസ്റ്റോറന്റിനെയും കുറിച്ചാണ്. വളരെ ഭംഗിയുള്ള, വെള്ളത്താൽ ചുറ്റപ്പെട്ട ഒരു റെസ്റ്റോറന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ദേ രാജുവേട്ടൻ കടല് കാണാൻ പോകുന്നുവെന്നാണ് കമന്റ് ബോക്സിൽ ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണം.

സുപ്രിയയ്ക്ക് മുൻപേ പൃഥ്വി റീൽസിൽ ഇടം പിടിച്ചിട്ടുണ്ട്. റീൽസ് ഇറങ്ങിയിട്ട് ഏറ്റവും ഒടുവിൽ അതിനെക്കുറിച്ചു അറിയുന്ന ആളാണോ സുപ്രിയ എന്നാണ് ഇനി സംശയം. എന്ത് തന്നെയായാലും സുപ്രിയയുടെ ആദ്യ സംരംഭം പൃഥ്വിയെക്കൊണ്ട് തന്നെയായത് കൊണ്ട് വ്യൂസ്ന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇതിനോടകം തന്നെ പലരും ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ കുടുംബമാണ് പൃഥ്വിയുടേത്. അതുകൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടൻ സുകുമാരന്റെ കുടുംബത്തെ സദാ വീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് നമ്മൾ മലയാളികൾ.

Comments are closed.