ദോശ മാവും പഴവും ഉപയോഗിച്ചു ഈസി ആയി ഉണ്ടാകാവുന്ന ഒരു കിടിലൻ 👌നാലു മണി പലഹാരം😋

നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് അതിവേഗം തന്നെ ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ദോശ മാവ് വെച്ച് ഒരു സൂപ്പർ ഐഡിയ നോക്കിയാലോ. ഇത് പുളിച്ചതോ പുളിക്കാത്തതോ ആയ ദോശ മാവ് ഉപയോഗിച്ച് ചെയ്‌തെടുകാവുന്നതാണ്. പുളിച്ച ദോശ മാവ് ആണെങ്കിൽ കുറച്ചു കൂടി സ്മൂത്ത്‌ ആയി കിട്ടും. ഇതിലേക്കു നിങ്ങളുടെ മധുരത്തിനനുസരിച്ചു പഞ്ചസാര പൊടിച്ചതും ഏലക്ക പിടിച്ചതും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുകാം.

ഇതിലേക്കു ഒരു ചെറു പഴം ഉടച്ചു ചേർക്കാം. തേങ്ങാ കൊത് നെയ്യിൽ മൂപ്പിച്ചത് ഇതിലേക്കു ഇട്ടു മിക്സ്‌ ചെയ്തു കൊടുകാം. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഇട്ട് വേവിച്ചെടുക്കാം. ആവശ്യം ഉണ്ടെങ്കിൽ മാത്രം സോഡ പൊടി ചേർത്ത് കൊടുകാം. ഇത് ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

ഇത് പെട്ടന്നു തന്നെ ഉണ്ടാകാവുന്ന ഒരു നാലു മണി പലഹാരം ആണ്. കൂടാതെ നല്ല ഹെൽത്തിയും ആണ്. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. നിങ്ങൾ തീർച്ചയായും ഇത് ട്രൈ ചെയ്യുമല്ലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Comments are closed.