ക്യൂട്ട് എക്സ്പ്രഷനും കലിപ്പ് എക്സ്പ്രഷനും!! 😍🔥 ഈ 5 വയസ്സുകാരി വീണ്ടും മലയാളികളെ ഞെട്ടിച്ചു!! ഏറ്റെടുത്ത് ആരാധകർ.!!

കഴിഞ്ഞ കുറച്ചു ദിവസമായി മലയാളികളുടെ സ്റ്റാറ്റസുകൾ കീഴടക്കിയത് ഒരു കൊച്ചുമിടുക്കിയായിരുന്നു. അതിനുശേഷം വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു കണ്ടെത്തിയിരുന്നു സോഷ്യൽ മീഡിയ. പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ ഏയ്ഞ്ചൽ റിതി എന്ന കൊച്ചു സുന്ദരി നിമിഷനേരംകൊണ്ടാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

ഇപ്പോഴിതാ 5 വയസ്സുകാരി വീണ്ടും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ക്യൂട്ട് എക്സ്പ്രഷനും കലിപ്പ് എക്സ്പ്രഷനും ആയി എത്തിയിരിക്കുകയാണ് കൊച്ചു മിടുക്കി ഏയ്ഞ്ചൽ റിതി. കുട്ടിത്താരത്തിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധിപേരാണ് ഈ കുഞ്ഞു താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയാണ് ഈ സുന്ദരിക്കുട്ടി. സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിലെ ഇംഗ്ലീഷ് വരികളാണ് ഈ കുഞ്ഞു താരം അവതരിപ്പിച്ചുകൊണ്ട് കുറച്ചു ദിവസം മുൻപ് കയ്യടിനേടിയത്. സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു ഈ കുഞ്ഞു താരം. പുരികം പൊക്കി മലയാളികളെ വീഴ്ത്തിയിരിക്കുകയാണ് ഈ 5 വയസ്സുകാരി.

പലർക്കും ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത ഈ മനോഹരഗാനം വളരെ ഈസിയായാണ് ഈ കുഞ്ഞു താരം തകർപ്പൻ ഭാവാഭിനയം കൊണ്ട് തകർത്തവതരിപ്പിച്ചത്. നീണ്ട കണ്മഷിയൊക്കെ എഴുതി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞു താരം. അതിനുശേഷം നിരവധി റീൽസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്തു.

Comments are closed.