അവർക്ക് മെയിൻ പണവും ഐപില്ലും :പരിഹസിച്ച് മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം പൂർണ്ണമായി ഉപേക്ഷിച്ചത് ക്രിക്കറ്റ്‌ പ്രേമികളെയും ഇന്ത്യൻ ടീം ആരാധകരെയും എല്ലാം വമ്പൻ നിരാശയിലേക്കാണ് തള്ളിവിട്ടത്. എല്ലാ ആരാധകരും ഏറ്റെടുത്ത ഈ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻപിൽ നിൽക്കുമ്പോയാണ് അഞ്ചാം ടെസ്റ്റ്‌ ഉപേക്ഷിക്കാൻ ഇരു ക്രിക്കറ്റ്‌ ബോർഡുഡുകളും തീരുമാനിച്ചത്. ഇന്ത്യൻ ടീം ക്യാമ്പിൽ കോവിഡ് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഇന്ത്യൻ ടീം ഫിസിയോക്കാണ് അഞ്ചാം ടെസ്റ്റ്‌ തുടങ്ങും മുൻപായി നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിതീകരിച്ചത്. താരങ്ങൾ പലരും തന്നെ ടീം ഫിസിയോയുമായി സമ്പർക്കത്തിൽ വന്നിരുന്നുവെന്നും സൂചനകളുണ്ട്.

എന്നാൽ കോവിഡ് വ്യാപന ആശങ്കകൾ കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം പരമ്പര തുടരുന്നതിലെ വമ്പൻ ആശങ്ക അറിയിച്ചത് കൂടാതെ മത്സരം ഇപ്പോൾ നടത്തേണ്ടന്നും തീരുമാനിച്ചത്. പക്ഷേ അവസാന ടെസ്റ്റ്‌ എപ്പോൾ വീണ്ടും നടത്താമെന്നുള്ള ചർച്ചകൾ സജീവമാണ് ഇപ്പോൾ. ഇക്കാര്യത്തിൽ അന്തിമമായ ഒരു തീരുമാനം ഉടനടിയുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓവൽ ടെസ്റ്റ്‌ ജയിച്ച ഇന്ത്യൻ ടീം 2-1ന് ചരിത്ര പരമ്പര നേട്ടത്തിന് അരികിലാണ്.

അതേസമയം പരമ്പര അവസാനിപ്പിച്ച് മിക്ക താരങ്ങളും ഐപിൽ കളിക്കാനായി ടീമുകൾക്കൊപ്പം ചേർന്ന് കഴിഞ്ഞു. വളരെ പ്രധാന ടെസ്റ്റ്‌ പരമ്പര മനഃപൂർവ്വം ഒഴിവാക്കി ഇന്ത്യൻ ടീം ഐപിഎല്ലിന് പിറകേ പോവുകയാണ് എന്നുള്ള രൂക്ഷ വിമർശനം ഇതിനകം തന്നെ ഉയർന്ന് കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളെ പരിഹസിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. “ഈ ഒരു ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ചത് വളരെ അധികം നിരാശയാണ് നമ്മുക്ക് എല്ലാം സമ്മാനിച്ചത്. വാശിയേറിയ ഈ ടെസ്റ്റ്‌ പരമ്പരയുടെ അഞ്ചാം ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് ഉപേക്ഷിച്ചത്. ഇതെല്ലാം കളി കാണുവാൻ വരുന്ന കാണികളോടുള്ള അപമാനമാണ്. താരങ്ങളെ എല്ലാം തന്നെ പരിശോധനകൾ നടത്തിയതാണ് പക്ഷേ ഇന്ത്യൻ താരങ്ങൾ ഏറെ ആശങ്കയാണ് അറിയിച്ചത്. അവർ എല്ലാവരും വളരെ വിഷമത്തിലാണ് എന്നും അറിയാനായി കഴിഞ്ഞു പക്ഷേ ഇതേ താരങ്ങൾ ഒരു ആഴ്ച ശേഷം ഐപിൽ കളിക്കുന്നത് കാണാനായി നമുക്ക് സാധിക്കും. അവർ ഐപില്ലിനും പണത്തിനുമാണോ വളരെ ഏറെ പ്രാധാന്യം നൽകുന്നത് “മൈക്കൽ വോൺ വിമർശനം കടുപ്പിച്ചു.

Comments are closed.