പഞ്ഞിമിഠായി വിറ്റ് അച്ഛൻ കണ്ണുനിറഞ്ഞ് ആരാധകർ😮😮ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് !!!Video

മക്കൾക്ക് വേണ്ടി എന്ത് ജോലിയും എടുക്കാൻ തയ്യാറാകുന്നവരാണ് മാതാപിതാക്കൾ. അവരുടെ അധ്വാനം മുഴുവൻ മക്കളുടെ സുരക്ഷിതമായ ഭാവി ഓർത്താണ്. മഴയോ ഇരുട്ടോ ഒന്നും കാര്യമാക്കാതെ അവർ പണി ചെയ്തുകൊണ്ടിരിക്കുന്നു.സ്വന്തം സന്തോഷം പോലും വേണ്ടെന്നു കരുതി മക്കൾക്ക് വേണ്ടി ജീവിക്കുന്നവരാണ് മാതാപിതാക്കൾ.

അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചുടുവെയിലത്ത് പഞ്ഞി മിഠായി വിൽക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുന്നതിനായി കഷ്ടപ്പെടുകയാണ് അച്ഛൻ. ഒരുപാട് യാത്രക്കാരെ തന്റെ പഞ്ഞി മിഠായി വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട് എങ്കിലും ആരും തന്നെ അത് വാങ്ങുന്നില്ല. ക്ഷീണിച്ച് അവശനാണ് അദ്ദേഹം. പക്ഷേ ക്ഷീണം കാര്യമാക്കാതെ വീണ്ടും തന്റെ പ്രവൃത്തിയിൽ ഏർപ്പെടുകയാണ്.

കുറച്ചുനേരത്തെ വിശ്രമം അദ്ദേഹത്തിന്റെ ശരീരം ആഗ്രഹിക്കുന്നുണ്ടെങ്കിലും മനസ്സ് വിശ്രമിക്കാൻ തയ്യാറല്ല. പഞ്ഞിമിഠായി വിറ്റുകിട്ടുന്ന പൈസ കൊണ്ട് വേണം കുഞ്ഞിന്റെ വയറുനിറയ്ക്കാൻ. അതിനായി വലിയ പരിശ്രമത്തിലാണ് അദ്ദേഹം. നിരാശപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഇപ്പോൾ വഴിയോര വിപണിയെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണ്. പണ്ട് പഞ്ഞി മിഠായിയും കോലൈസും പോകുമ്പോൾ നമ്മൾ ഓടിച്ചെല്ലുമായിരുന്നു.നമ്മുടെ സന്തോഷത്തിനുവേണ്ടി അച്ഛനമ്മമാർ അത് വാങ്ങി തരികയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വഴിയോരക്കച്ചവടങ്ങളെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല.

ബേക്കറികളിൽ നിന്നും മറ്റും പഞ്ഞി മിഠായിയും ഐസ്ക്രീമും വാങ്ങി കൊടുക്കുകയാണ് അച്ഛനമ്മമാർ. അതുകൊണ്ടുതന്നെ ഈ അച്ഛന്റെ കഷ്ടപ്പാട് ഇവിടെ വ്യർത്ഥമായിത്തീരുകയാണ്. പഞ്ഞി മിഠായി വിറ്റുപോകാത്തതുകൊണ്ട് നിരാശനായിരിക്കുന്ന അച്ഛന്റെ കാഴ്ചയാണ് പ്രേക്ഷകരെ വേദനിപ്പിക്കുന്നത്. വീഡിയോ പുറത്തുവന്നതോടുകൂടെ അച്ഛന്റെ വേദന ഒരുപാട് പേരിലേക്ക് എത്തിയിരിക്കുകയാണ്. മകൾക്ക് വേണ്ടി അധ്വാനിക്കുന്ന അച്ഛന് ജോലി വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നു.ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് അച്ഛന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഇരുപത്തിയെണ്ണായിരത്തിലധികം പേർ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ കാണുകയുണ്ടായി. വീഡിയോ പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന് സുരക്ഷിതമായ ഒരു ഭാവി ലഭിക്കും എന്ന് പ്രതീക്ഷിക്കാം. ഈ വീഡിയോയിലൂടെ പലരും അവരുടെ അച്ഛനമ്മമാരെ ഓർക്കാൻ ഇടയുണ്ട്. പലപ്പോഴും അവരുടെ കഷ്ടപ്പാട് നമ്മൾ മുഖവിലക്ക് എടുക്കാറില്ല. വാങ്ങിത്തരുന്നത് എന്താണെന്ന് ചിന്തിക്കാതെ വാങ്ങിത്തരാത്തത് എന്തെന്ന് ചിന്തിച്ച് അവരോട് പിണങ്ങുന്നവരാണ് നമ്മൾ. ഈ വീഡിയോ പുറത്തിറങ്ങിയതോടെ കുറച്ചു പേരെങ്കിലും അവരുടെ അച്ഛനമ്മമാരുടെ കഷ്ടപ്പാടിനെക്കുറിച്ച് ചിന്തിക്കാൻ സാധ്യതയുണ്ട്. ഏതായാലും ഈ അച്ഛന്റെയും മകളുടെയും ഭാവി സുരക്ഷിതമാകും എന്ന് പ്രത്യാശയിലാണ് പ്രേക്ഷകർ.