വിന്റേജ് സിമ്രാൻ..!! സൗന്ദര്യം കൊണ്ട് ഇന്ത്യൻസിനിമ ആരാധകരെ ഞെട്ടിച്ച താരറാണിയുടെ പുതിയ ചിത്രങ്ങൾ കാണാം

ഇന്ത്യൻ സിനിമാ ലോകത്ത് ഒരു സിമ്രാൻ കാലഘട്ടമുണ്ടായിരുന്നു. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന സിമ്രാൻ, തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും നൃത്തച്ചുവട് കൊണ്ടും ഇന്ത്യൻ സിനിമ ആരാധകരെ തന്നിലേക്ക് ആകർഷിച്ച ഒരു കാലഘട്ടം. ഇന്നും, തൊണ്ണൂറുകളുടെ അവസാനം മുതൽ സിനിമ കണ്ടു തുടങ്ങിയവരുടെ ഇഷ്ടനായികയാണ്‌ സിമ്രാൻ ഭാഗ്ഗ.

തന്റെ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ. ‘കാർത്തിക് ധനുഷ് ഫോട്ടോഗ്രാഫിയുടെ മികവ്’ എന്ന അടിക്കുറിപ്പോടെ സിമ്രാൻ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘വിന്റേജ് സിമ്രാൻ’, ‘ക്യൂട്ട് സിമ്രാൻ’ തുടങ്ങിയ കമെന്റുകളുമായി ആരാധകർ നടിയുടെ പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ തങ്ങളുടെ ഇഷ്ടം പങ്കിടുകയാണ്.

1995-ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ‘സൂപ്പർഹിറ്റ് മുഖാബ്ല’ എന്ന ടെലിവിഷൻ ഷോയുടെ അവതാരികയായിയാണ് സിമ്രാൻ ആദ്യമായി ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതേവർഷം ‘സനം ഹർജയ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നീട്, 1997-ൽ പ്രഭുദേവയുടെ നായികയായി ‘വിഐപി’ എന്ന ചിത്രത്തിലൂടെ തമിഴിലും, അതേവർഷം ‘അബ്ബായ് ഗരി പെല്ലി’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സിമ്രാൻ അരങ്ങേറ്റം കുറിച്ചു.

1996-ൽ മമ്മൂട്ടി നായകനായി എത്തിയ ‘ഇന്ദ്രപ്രസ്ഥം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സിമ്രാൻ തന്റെ അഭിനയജീവിതം അടയാളപ്പെടുത്തി. ശേഷം, 2007-ൽ ഇന്ദ്രജിത്ത് സുകുമാരൻ നായകനായെത്തിയ ‘ഹാർട് ബീറ്റ്സ്‌’ എന്ന ചിത്രത്തിലും സിമ്രാൻ മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി : ദി നമ്പി എഫക്ട്’ എന്ന ചിത്രമാണ് സിമ്രാന്റേതായി ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത്.

Comments are closed.