വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം കീർത്തന ആദ്യമായി.. വിവാഹത്തിന് തൊട്ടു പിന്നാലെ പുതിയ സന്തോഷത്തിൽ കീർത്തന ഭർത്താവിനൊപ്പം.!! 😍😍

ഗായിക കീർത്തനയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് കീർത്തന. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ഗായിക കീർത്തനയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് താരത്തിന്റെ വിവാഹ വാർത്തകളും വിശേഷങ്ങളുമായിരുന്നു. നിരവധിപേരാണ് താരത്തിന് വിവാഹ ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ കീർത്തനയുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്ക് എത്തിയ സന്തോഷത്തിലാണ് താരം. വീട്ടിലേക്ക് കയറുന്ന ചടങ്ങുകളും കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കീർത്തനയുടെ ഭർത്താവ് സൂരജിന്റെ രസകരമായ വീഡിയോയും ഇതിലുണ്ട്.

ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് കീർത്തനയുടെ വരൻ. കോവിഡ് നിയന്ത്രണത്തെ തുടർന്ന് വളരെ ലളിതമായി നടന്ന ചടങ്ങിൽ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോഴിക്കോട്ടുകാരിയായ കീർത്തന സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പാട്ടുകളും ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.

സരിഗമപ’ ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയ ഗായികയാണ് കീർത്തന. അപ്രതീക്ഷിതമായി വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപയിലെത്തി പ്രേക്ഷകരുടെ മനം കവർന്ന മത്സരാർത്ഥിയായിരുന്നു കീർത്തന. റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങളിലും പിന്നണിഗാന രംഗത്തും സജീവമാണ് താരം. സീ കേരളത്തിലെ മ്യൂസിക് റിയാലിറ്റി ഷോയായിരുന്ന സരിഗമപയിലെ ഫൈനലിസ്റ്റായിരുന്നു കീർത്തന.

Comments are closed.