ഞങ്ങളുടേത് പ്രണയ വിവാഹമല്ല.. റോബിനെ നേരിട്ട് കണ്ടത് വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ്… വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് ശ്രീലയ.!!
മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ഉണ്ടക്കണ്ണുകളും കുട്ടികളുടെ സ്വഭാവവുമായി എത്തിയ ശ്രീലയയെ മിനസ്ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഗിന്നസ് പക്രു സംവിധാനം ചെയ്ത ‘കുട്ടിയും കോലും’ എന്ന ചിത്രത്തിലൂടെ സിനിമയിലും ശ്രീലയ അരങ്ങേറ്റം കുറിച്ചിരുന്നു.
നടി ലിസി ജോസിന്റെ മകളും ശ്രുതിലക്ഷ്മിയുടെ സഹോദരിയുമാണ് നടി ശ്രീലയ. കുറച്ചേ ദിവസങ്ങൾക്കു മുൻപായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ബഹ്റൈനില്‍ സ്ഥിര താമസക്കാരനായ റോബിന് ചെറിയാനാണ് ശ്രീലയയെ വിവാഹം ചെയ്തത്. ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്നും റോബിനെ നേരിട്ട് കണ്ടത് വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണെന്നും ആണ് തരാം പറയുന്നത്.
താരത്തിന്റെ വിവാഹ വീഡിയോസോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി സിനിമ സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ യൂ ട്യൂബിലും ഹിറ്റായിരുന്നു.
ഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. പിന്നീട് മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രം താരത്തിന് നിരവധി അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.
Comments are closed.