വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട പറയും, ചില പദ്ധതികൾ ഉണ്ട് ചെയ്യാൻ.. മനസ് തുറന്ന് നടി നമിത പ്രമോദ്!!!

ബാലതാരമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിത. താരത്തിന്റെ മിക്ക ചിത്രങ്ങളും ഹിറ്റാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളും മറ്റും പ്രേക്ഷകർ വളരെ പെട്ടന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്. നമിതയുടെ വാക്കുകൾ ഇങ്ങനെ: വിവാഹം ഉടനെ ഉണ്ടാകില്ല. എന്നാൽ ഒരു നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാവും.

അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികൾ ഉണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌ന യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്രചെയ്യാറില്ല. വീട്ടുകാർക്കൊപ്പം പോകണമെന്നാണ് ആഗ്രഹം എന്നും താരം പറയുന്നു.

നടിയായതിന് ശേഷം നിരവധി മാറ്റങ്ങൾ സംഭവിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ്‌സ്റ്റൈൽ തന്നെ മാറി. കുറേ പേരോട് സംസാരിക്കാനും ചുറ്റുമുള്ളവരെ നിരീക്ഷിക്കാനും സാധിച്ചു. അങ്ങനെ ജീവിതത്തിൽ കുറേ വ്യത്യാസങ്ങൾ വരുത്തി എന്നും താരം കൂട്ടി ചേർത്തു.

Comments are closed.