അനൂപിന്റെ സഹോദരിക്ക്‌ വിവാഹം! വിവാഹ ആഘോഷത്തിൽ എല്ലാത്തിനും മുൻപിൽ നിന്ന് മണിക്കുട്ടൻ. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സീതകല്യാണം എന്ന ഒരൊറ്റ സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ശ്രദ്ധനേടിയ മിനിസ്ക്രീൻ പ്രേക്ഷകരുടെ എല്ലാം വളരെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. നിരവധി ആരാധകരെയാണ് സീതാകല്യാണം എന്ന പരമ്പരയിലൂടെ താരം സ്വന്തമാക്കിയത്. പിന്നീട് ബിഗ്ബോസ് സീസൺ 3 യിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടുകയും കൂടുതൽ ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ബിഗ്ബോസിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിത് അനൂപ് കൃഷ്ണന്റെ പ്രിയ അനിയത്തിയുടെ വിവാഹ വാർത്തയാണ് പുറത്തു വരുന്നത്.

അനൂപിന്റെ സഹോദരി ‘കുഞ്ഞി’ എന്ന് വിളിക്കുന്ന അഖിലയുടെ വിവാഹ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹ ചടങ്ങുകളിൽ അനൂപിനൊപ്പം തിളങ്ങി നിൽക്കുന്നത് ബിഗ്‌ബോസ് താരം മണിക്കുട്ടനാണ്. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഹൽദി ആഘോഷങ്ങളിലും വിവാഹ വീഡിയോയിലുമെല്ലാം മണികുട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. എല്ലാവരും ഈ വിവാഹ ചടങ്ങിന്റെ വീഡിയോ കൂടി വൈറലാക്കി കഴിഞ്ഞു.

അതേസമയം ഇതിനകം തന്നെ വളരെ അധികം ബിഗ്‌ബോസ് ആരാധകരാണ് അനൂപിന്റെ അനിയത്തിക്ക് വിവാഹ മംഗളങ്ങൾ നിന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ രംഗത്തെത്തിയിരിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നങ്ങളിലൊന്നാണ് സഹോദരിയുടെ വിവാഹം എന്ന് അനൂപ് തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. അഖിലയെന്നാണ് തന്റെ യഥാർത്ഥ അനിയത്തിയുടെ പേരെങ്കിലും കുഞ്ഞിയെന്നാണ് എല്ലാവരും അവളെ വിളിക്കുന്നത്. അനൂപിന്റെ ഭാവി വധു ഐശ്വര്യയും അനൂപിനൊപ്പം ഹൽദി – വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

ബിഗ്ബോസ് വീടിനുള്ളിൽ മണിക്കുട്ടനും അനൂപും എല്ലാം വളരെ അടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു. പിന്നീട് അവർ ഷോയ്ക്ക് ശേഷവും ആ സൗഹൃദം ഇവർ നിലനിർത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3ലെ വിജയിയായ മണികുട്ടന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോൾ അനൂപിന്റെ കുഞ്ഞിയുടെ വിവാഹ ആഘോഷത്തിൽ സഹോദര സ്ഥാനത്തു നിന്നു എല്ലാകാര്യങ്ങളിലും വളരെ ഏറെ ആവേശപൂർവ്വം മുന്നിട്ടു നിൽക്കുകയാണ് മണിക്കുട്ടൻ.

Comments are closed.