ആരാധകരെ അമ്പരപ്പിക്കുന്ന ഡാൻസുമായി വൃദ്ധിക്കൊപ്പം ചുവടുവെച്ച് കൊച്ചനിയനും!!ഹിറ്റാക്കി സോഷ്യൽ മീഡിയ.

ചെറുപ്പത്തിൽതന്നെ അഭിനയ മികവ് കൊണ്ട് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് വൃദ്ധി വിശാൽ എന്ന കൊച്ചു ബാലിക. തന്റെ ആറാമത്തെ വയസ്സിൽ മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും കഴിവുതെളിയിച്ചിരിക്കുകയാണ് ബാല താരം. നിരവധി മലയാളം സിനിമകളിലും ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും എല്ലാം തന്നെ ഇപ്പോൾ വളരെ മികച്ച കൊറിയോഗ്രാഫർമാരായി പ്രവർത്തിക്കുകയും നർത്തകനും നൃത്ത സംവിധായകനുമായ വിശാലിന്റെയും ഗായത്രിയുടെയും ആദ്യത്തെ കണ്മണി ആണ് വൃദ്ധി.

വൃദ്ധിക്ക് താഴെയായി ഒരു കൊച്ചനിയൻ കൂടി ഉണ്ട്. .ഈ ചെറു പ്രായത്തിൽ മാസത്തിൽ ഒരു ലക്ഷത്തോളം രൂപയാണ് വൃദ്ധി വിശാൽ സമ്പാദിക്കുന്നത്.സാറയുടെ ഇഷ (2021), കടുവ ഇവാ കുര്യൻ, തുടങ്ങി മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ദേയയായി.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൊച്ചുമിടുക്കി ജനങ്ങളെ അഭിനയമികവു കൊണ്ട് കൈയിലെടുക്കുന്നത്. 1.4മില്യൺ ഫോളോവെർസ് ആണ് ഇപ്പോൾ തന്നെ താരത്തിനുള്ളത്.

പല വീഡിയോകളും ഡബ്സ്മാഷ് ചെയ്ത് അതിന്റെ തനതായ രൂപത്തിൽ ജനങ്ങൾക്ക് മുൻപിൽ അവൾ അവതരിപ്പിക്കുന്നു. ഇപ്പോൾ ഏറ്റവും പുതുതായി തന്നെ പുറത്തിറങ്ങിയിരിക്കുന്നത് വൃദ്ധിയും അവളുടെ കൊച്ചനുജനും കൂടി വളരെ അടിപൊളിയായി ഡാൻസ് ചെയ്യുന്ന വീഡിയോയാണ്. ചേച്ചിയുടെ ചടുലമായ ചുവടുകൾക്കൊപ്പം തന്നെ താളംഒപ്പിച്ച് അനിയനും നൃത്തംചെയ്യുന്നു.” ഡിപട ഡി പട ” എന്ന് തുടങ്ങുന്ന മികച്ച ഗാനത്തിനാണ് അടിപൊളിയായി ഇവർ നൃത്തം ചെയ്യുന്നത്.

ഇപ്പോൾ ഒരു കൂളിംഗ് ഗ്ലാസും വെച്ച് വളരെ എനർജറ്റിക് ആയിട്ടാണ് വൃദ്ധി നൃത്തം ചെയ്യുന്നത്. ഒരു കൊച്ചു ട്രൗസറും ബനിയനും ധരിച്ച് കൈ കാലുകൾ പൊക്കി ഒരു ഹീറോ പോലെ അനിയനും ഒപ്പം ചേരുമ്പോൾ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.

Comments are closed.