കൊച്ചു പ്രേമന്റെ വിയോഗം താങ്ങാനാകാതെ ഭാര്യ ഗിരിജ; സങ്കടത്തിൽ താങ്ങായി സഹ പ്രവർത്തകർ!! | Wife Girija in sorrow of Kochu Premans Death

Wife Girija in sorrow of Kochu Premans Death:-നടൻ കൊച്ചുപ്രേമന്റെ ചരമവാർത്തയറിഞ്ഞ് താരത്തിന്റ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത് വൻ താരനിരയാണ്. നടി സോനാ നായർ, കന്യ തുടങ്ങിയവർ ഒത്തിരി ദൂരം താണ്ടിയാണ് കൊച്ചുപ്രേമനെ അവസാനമായി ഒന്നുകാണാൻ ഓടിയെത്തിയത്. ഇവർക്കു പുറമേ മലയാളസിനിമയിലെയും ടെലിവിഷനിലെയും വലിയൊരു താരനിര കൊച്ചുപ്രേമന്റെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. സിനിമാ തിരക്കുകൾ മാറ്റിവെച്ച് നടൻ ഇന്ദ്രൻസ് സഹതാരത്തെ കാണാൻ ഓടിയെത്തി. മലയാളം സിനിമാ ടെലിവിഷൻ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കൊച്ചുപ്രേമൻ.

തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊച്ചുപ്രേമനെ മലയാളികൾക്ക് പ്രിയങ്കരനാക്കി. കൊച്ചുപ്രേമന്റെ ഭാര്യ ഗിരിജ ഹിറ്റ്‌ പരമ്പര സാന്ത്വനത്തിൽ പ്രധാനകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയാണ്. ചിപ്പിയും ഭർത്താവുമെല്ലാം കൊച്ചുപ്രേമന്റെ കുടുംബത്തിന് താങ്ങും തണലുമായി മരണവാർത്തയറിഞ്ഞപ്പോൾ മുതൽ കൂടെയുണ്ടായിരുന്നു. ഗിരീഷ് നമ്പിയാരും അപ്സരയും ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ കൊച്ചുപ്രേമന് ആദരാഞ്ജലികളർപ്പിക്കാൻ ഓടിയെത്തിയിരുന്നു.

സാന്ത്വനം പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിവ്യയും മരണവീട്ടിൽ കുറേയധികം സമയം ഒരു കുടുംബാഗത്തെപ്പോലെ കൂടെയുണ്ടായിരുന്നു. സൂര്യ ടീവിയിലെ കളിവീട്, ഏഷ്യാനെറ്റിലെ കൂടെവിടെ എന്നീ സീരിയലുകളിലാണ് കൊച്ചുപ്രേമൻ ഏറ്റവുമൊടുവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. കളിവീടിലെ നായകൻ നിതിൻ ജെയ്ക് ജോസഫ് കഴിഞ്ഞ ദിവസം വികാരനിർഭരമായ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. 26 വർഷത്തോളം മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമൻ എന്ന നടൻ.

കൂടെ പ്രവർത്തിക്കുന്നവരുമായി ഏറ്റവും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു കൊച്ചുപ്രേമൻ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. നാടകത്തിൽ നിന്നാണ് കൊച്ചുപ്രേമൻ സിനിമയിലെത്തുന്നത്. രാജസേനൻ ചിത്രങ്ങളിലൂടെ മുൻനിര ഹാസ്യതാരമായി മാറിയ താരം തന്റെ സ്വന്തം ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു. സിനിമാപ്രേമികൾ ഒന്നടങ്കം കൊച്ചുപ്രേമന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ

Rate this post

Comments are closed.