അത്ഭുത കാഴ്ചകൾ ഒരുക്കുന്ന മനോഹരമായ വീട്!2350 സ്‌ക്വയർ ഫീറ്റിൽ മനോഹര ഭവനം

2350 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച രണ്ട് നിലകളിലുള്ള ഒരു വീടാണിത്. ഈ വീടിനായി ആകെ ചെലവായിരിക്കുന്നത് 34 ലക്ഷം രൂപയാണെന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല. വീടിനുള്ളിലെ ഓരോ വർക്കുകളും അമ്പരപ്പിക്കുന്നതാണ്.വീടിന്റെ മുറ്റത്ത് ഒരു കോർണറിൽ ആയി ഗ്രാസ് പതിച്ചിരിക്കുന്നു മുറ്റം ഇന്റർലോക്ക് ചെയ്തതാണ്. വീടിന്റെ സിറ്റൗട്ട് കടന്ന് ഡബിൾ ഡോർ ഉള്ള വാതിൽ തുറന്നാൽ ആദ്യമെത്തുന്നത് ചെറിയൊരു ലിവിങ് ഏരിയയിലേക്കാണ്. ഈ റൂമിന് അനുസരിച്ചുള്ള ഒരു കോർണർ സിറ്റിംഗ് അറേഞ്ച്മെന്റ് ആണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിനുശേഷം ഇവിടെ ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നു ഡൈനിങ് ഹാളിനെയും ലിവിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനാണ് ഈ പാർട്ടീഷൻ കൊടുത്തിരിക്കുന്നത്.

ഈ വീടിന്റെ സീലിംഗ് വർക്കുകൾ എടുത്തു പറയേണ്ട ഒന്നുതന്നെ കേവലം ജിപ്സം ബോർഡുകൾ ഉപയോഗിച്ചല്ല ഇത് ചെയ്തിരിക്കുന്നത്. ഹാളിലായി ഷോക്കേസ് ടിവി യൂണിറ്റ് സ്റ്റോറേജ് ഏരിയകൾ ഇവയെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഡൈനിങ് ടേബിൾ എടുത്തു പറയേണ്ട ഒന്നാണ് ഇതിന് ഒരു റോയൽ ലുക്ക് ആണ്കൊടുത്തിരിക്കുന്നത്.ആറു പേർക്ക് സുഖമായിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ നിന്നും മുകളിലേക്ക് നോക്കുമ്പോൾ സീലിങ്ങിൽ ആയി ഒരു അക്വേറിയം കാണാൻ സാധിക്കുന്നു. ഈ അക്വേറിയം ഫസ്റ്റ് ഫ്ലോറിൽ അറേഞ്ച് ചെയ്തിട്ടുള്ളതാണ് അക്വേറിയത്തിന് താഴെയായി യൂസ് ചെയ്തിരിക്കുന്നത് ടഫ് ആൻഡ് ഗ്ലാസ് ആണ്.

ഈ കാഴ്ച വളരെ ആകർഷണീയമായതാണ്. താഴെ രണ്ടു ബെഡ്റൂമും മോളിൽ രണ്ടു ബെഡ്റൂമും ആയി വീടിന് ആകെയുള്ളത് നാലു ബെഡ്റൂമുകൾ ആണ്.ഇവനാലും അറ്റാച്ച്ഡ് ബാത്റൂം വരുന്നു. മുകളിലെ ഒരു ബെഡ്റൂം എന്ന് പറയുന്നത് കിഡ്സ് റൂം ആണ്. സ്റ്റെറിന്‍റെ അടിയിൽ ആയി സ്റ്റോറേജ് ഏരിയ കൊടുത്തിരിക്കുന്നു. സ്റ്റെയർ ഇന്ത്യ ഹാൻഡ് റീൽ ചെയ്തിരിക്കുന്നത് ടഫ്ഫാൻ ഗ്ലാസും തേക്കും ഉപയോഗിച്ചാണ്. വീടിന് രണ്ട് കിച്ചൺ ആണ് ഉള്ളത് മെയിൻ കിച്ചണും വർക്കിംഗ് കിച്ചണും.ഫസ്റ്റ് ഫ്ലോറിലേക്ക് കയറി എത്തുമ്പോൾ ഒരു ലിവിങ് ഹാൾ കൊടുത്തിട്ടുണ്ട്. ഈ ലിവിങ് ഹോളിന് സെന്ററിൽ ആയാണ് അക്വേറിയം അറേഞ്ച് ചെയ്തിട്ടുള്ളത്. അക്വാറിയത്തിന് ചുറ്റുമായി ഇരിക്കാനുള്ള സോഫകൾ അറേഞ്ച് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഭാഗത്തായി ഡൈനിങ് ടേബിളും ഇട്ടിരിക്കുന്നു. പിന്നീടുള്ളത് ഒരു ഓപ്പൺ ബാൽക്കണി ആണ്. ഈ ബാൽക്കണി പുറത്തേക്ക് ഉള്ള കാഴ്ച സുഗമമാക്കുന്നു.

Rate this post

Comments are closed.