ഏതൊരു ചെടിയും തഴച്ചുവളരും👌👌 അടുക്കളയിലുള്ള ഈ ഒരു സാധനം വെറും ഒരു സ്പൂൺ മാത്രം മതി.!!

പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ തൈകൾ പെട്ടെന്ന് വളരുന്നതിനും വളർന്ന തൈകൾ പെട്ടെന്ന് പൂവിടുന്നതിനും ഉള്ള ഒരു മാജിക്കൽ വളം എങ്ങനെ അടുക്കളയിൽ തന്നെ ഉള്ള ഒരു സാധനം ഉപയോഗിച്ച് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആണ് ഇന്ന് പറയുന്നത്. അതിനായി നമുക്ക് ആവശ്യം ഒരു ലിറ്റർ അളവിന്റെ ഒരു പാത്രം ആണ്.

സാധാരണയായി വീടുകളിൽ അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഈസ്റ്റ് ആണ് ഈ മാജിക്കൽ വളം ഉപയോഗിക്കാൻ നമുക്ക് ആവശ്യം. സാധരണ വീട്ടിൽ വാങ്ങി വെച്ച ശേഷം കുറച്ചു കഴിയുമ്പോൾ ചീത്തയായി എന്ന കാരണത്താൽ നമ്മൾ ഈസ്റ്റ് കളയുക ആണ് പതിവ്. എന്നാൽ ഇങ്ങനെ ചീത്ത ആയി കളയാൻ വെച്ചിരിക്കുന്ന ഈസ്റ്റും നമുക്ക് ഈ വളം ഉണ്ടാക്കുന്നതിന് ആയി ഉപയോഗിക്കാവുന്നത് ആണ്.

ഒരു ടേബിൾ സ്പൂൺ നിറയെ ഈസ്റ്റ് എടുക്കുക. അതിനുശേഷം ഇതേ അളവിൽ പഞ്ചസാരയും എടുത്തു നമുക്ക് ഒരു ലിറ്ററിന്റെ പാത്രത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇതിൽ പഞ്ചസാര ഉപയോഗിക്കുന്നത് ഈസ്റ്റിന് വളരാനാവശ്യമായ ഭക്ഷണം എന്ന നിലയിലാണ്. ഈസ്റ്റ് ഒരു ഫംഗസ് ആണ്. പഞ്ചസാരയും ഈസ്റ്റും പാത്രത്തിൽ ഇട്ടശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം.

ചെറു ചൂടു വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഈസ്റ്റ് പഞ്ചസാരയും ഇട്ട ശേഷം ഇത് നന്നായി കലക്കി വെക്കേണ്ടതാണ്. രണ്ടു മണിക്കൂർ കഴിയുമ്പോൾ ഈസ്റ്റ് പുളിച്ചു പോകുന്നതിനാൽ അല്പം അളവ് കൂടിയ പാത്രത്തിൽ കലക്കി വെക്കുന്നതായിരിക്കും എന്തുകൊണ്ടും ഉത്തമം. രണ്ടു മണിക്കൂറിന് ശേഷവും ഈ വെള്ളം നമുക്ക് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

Comments are closed.