അവലും പഴവും ഇതുപോലെ തയ്യാറാക്കി നോക്കൂ…!! ഏതു സമയത്തു കിട്ടിയാലും ആസ്വദിച്ചു കഴിക്കുന്ന നല്ല നാടൻ വിഭവം.!!| Aval Pazham Vilayichathu

പലതരത്തിൽ അവൽ വിഭവങ്ങൾ നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട്, പക്ഷെ ഇന്നത്തെ വിഭവം തികച്ചും വ്യത്യസ്തമായ ഒന്നാണ്, ഇതിൽ കൂടുതലായും എള്ള് ചേർക്കുന്നുണ്ട്. കൂടാതെ പഴം ഉള്ളത് കൊണ്ട് വളരെ മൃദുവായ രുചികരമായ വ്യത്യസ്തമായ ഒന്നാണ് ഈ വിഭവം.

അവൽ ആയതു കൊണ്ട് തന്നെ വിശ്വസിച്ചു കഴിക്കാനും സാധിക്കും, ഏതു സമയത്തു ആയാലും ഇഷ്ടമാണ് എല്ലാവർക്കും. അതിനായി നമുക്ക് ഇത് എങ്ങനെ പാകപ്പെടുത്തി എടുക്കാം എന്ന് നോക്കാം. ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് അവൽ ചേർത്ത് നന്നായി വറുത്തു എടുക്കുക. കൈ കൊണ്ട് അമർത്തിയാൽ പൊട്ടി വരുന്ന പോലെ വേണം വറുക്കേണ്ടത്

വറുത്ത ശേഷം ഇത് മാറ്റി വയ്ക്കുക. വീണ്ടും പാനിൽ കുറച്ചു നെയ്യ് ചേർത്ത് അതിലേക്ക് അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക., രണ്ടും നന്നായി വറുത്തു കഴിയുമ്പോൾ മാറ്റി വയ്ക്കുക. അതിനു ശേഷം അതെ പാനിൽ ബാക്കി നെയ്യിൽ എള്ള് ചേർത്ത് കൊടുക്കുക. കറുത്ത എള്ളും, വെളുത്ത എള്ളും ചേർത്ത് കൊടുക്കാം. അതൊന്നു വറുത്ത ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിട്ടുള്ള നേന്ത്ര പഴം ചേർത്ത് കൊടുക്കുക., ഒപ്പം നാളികേരം കൂടെ ചേർക്കാം.

ഒപ്പം ശർക്കര പാനി ആകിയതും ഏലക്ക പൊടിയും, കൂടെ വറുത്ത അവിലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായ വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : NEETHAS TASTELAND