മലബാറി സ്പെഷ്യൽ രുചിയിൽ പൊരിച്ച പത്തിരി തയ്യാറാക്കാം

ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയാറാക്കാം. മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചായയ്ക്കൊപ്പം കറിയില്ലാതെ കഴിക്കാനും കറി കൂട്ടി കഴിക്കാനും പറ്റിയ ഒരു സൂപ്പർ വിഭവമാണ് പൊരിച്ച പത്തിരി. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും കഴിയും.

അരിപ്പൊടി വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്. വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. അപ്പോൾ നമുക്ക് പൊരിച്ച പത്തിരി അല്ലെങ്കിൽ എണ്ണപ്പത്തിരി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഉൾഭാഗം സോഫ്‌റ്റും പുറം ഭാഗം ക്രിസ്പിയും ആയിട്ട് വേണം ഈ പത്തിരി ഉണ്ടാക്കിയെടുക്കാൻ. വറുത്ത അരിപ്പൊടി കൊണ്ടാണ് നമ്മൾ ഈ പൊരിച്ച പത്തിരി ഉണ്ടാക്കുന്നത്.

അതിനായി ഒന്നര കപ്പ് വറുത്ത പച്ചരിപ്പൊടി രണ്ടേകാൽ കപ്പ് വെള്ളത്തിൽ വാട്ടിയെടുക്കുക. ശേഷം അരക്കപ്പ്‌ തേങ്ങയും കാൽ ടീസ്പൂൺ ചെറിയ ജീരകവും 3 അല്ലി ചെറിയുള്ളിയും ഒന്ന് ചതച്ചെടുക്കുക. ഇത് നമ്മുടെ പൊരിച്ച പത്തിരിക്ക് ഒരു പ്രത്യേക രുചിയും മണവും നൽകും. വാട്ടിയെടുത്ത മാവ് ചൂടോടുകൂടി കുഴച്ചെടുക്കണം.

പൊരിച്ച പത്തിരി നല്ല മൊരിഞ്ഞിരിക്കാൻ 2 ടേബിൾ സ്പൂൺ മൈദയും നല്ലൊരു മണത്തിനായി 1 ടേബിൾ സ്പൂൺ നല്ല പശുവിൻ നെയ്യും ചേർക്കുക. നേരത്തെ ഒതുക്കി വച്ച തേങ്ങാ കൂട്ടും ചേർക്കുക. ഇനിയാണ് നമ്മുടെ പൊരിച്ച പത്തിരിക്ക് അതിന്റെ തനതായ ടേസ്റ്റ് കൊടുക്കുന്ന ഒരു ചേരുവ ചേർക്കാനുള്ളത്. ആ ചേരുവ എന്താണെന്നറിയാനും പത്തിരി തയ്യാറാക്കാനും വീഡിയോ കാണുക.