പ്രതീക്ഷിക്കുന്നതിലും ഇരട്ടി രുചിയിൽ അടിപൊളി വഴുതനങ്ങ കറി | Brinjal Curry Recipe

Brinjal Curry Recipe : ഇന്നത്തെ നമ്മുടെ സ്പെഷ്യൽ സൂപ്പർ ടേസ്റ്റ് ആയിട്ടുള്ള ഒരു വഴുതനങ്ങ കറിയുടെ റെസിപ്പി ആണ്. എന്തിന്റെ കൂടെയും സൂപ്പർ ടേസ്റ്റ് ആണ് ഈ ഒരു കറി. ചോറിനു കൂടെ മാത്രമല്ല ചപ്പാത്തിയുടെയും ദോശയുടേയുള്ളം കൂടെ അടിപൊളിയാണ്. ഈ ഒരു കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് പെട്ടെന്ന് തന്നെ കണ്ടു നോക്കിയാലോ. ഇതിന് വഴുതനങ്ങ എന്നും കത്തിരിക്ക എന്നും ഒക്കെ പറയുംട്ടോ. അങ്ങനെ ഈ സൂപ്പർ ടേസ്റ്റ് ആയിട്ടുള്ള വഴുതനങ്ങ കറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

Brinjal Curry Recipe Ingredients

  • Brinjal – 4-5 pieces,
  • small onions – 15-20 pieces (or 1 onion),
  • green chilies – 2 pieces,
  • curry leaves – 2 stalks,
  • tomato – 1 piece,
  • salt – as needed,
  • Kashmiri chili powder – 1 teaspoon,
  • coriander powder – 1/2 teaspoon,
  • turmeric powder – 1/4 teaspoon,
  • fennel powder – 1/4 teaspoon,
  • fenugreek powder – 1/4 teaspoon,
  • jaggery/sugar – a small piece,
  • tamarind water – 1/2 cup,
  • water – 1 cup,
  • coconut oil – 2 tablespoons.

ആദ്യം വഴുതനങ്ങ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. വഴുതനങ്ങ ഇങ്ങനെ ഓരോന്ന് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്തിട്ട് അതിൽ മഞ്ഞൾപ്പൊടിയാണ് ഇട്ടു കൊടുത്തിട്ടുള്ളത് എന്നിട്ട് അതിലേക്ക് നമ്മൾ കട്ട് ചെയ്തു വെച്ച വഴുതന ഇതിൽ ഇട്ടു കൊടുക്കാം. അഞ്ചു മിനിട്ടു അങ്ങനെ വെക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. ശേഷം വഴുതനങ്ങ കഷ്ണങ്ങൾ ചേർത്ത് പതുക്കെ ഇളക്കുക. ഉപ്പ് ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക.

അടുത്തതായി കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. തക്കാളി കഷ്ണങ്ങൾ ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ശേഷം പുളിവെള്ളവും 1 കപ്പ് വെള്ളവും ചേർത്ത് ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ഒടുവിൽ ഉലുവപ്പൊടി, ശർക്കര/പഞ്ചസാര, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. രുചികരമായ വഴുതനങ്ങ കറി റെഡി! അപ്പത്തിനോടൊപ്പം വിളമ്പാം. Brinjal Curry Recipe Video Credit :
HASI UBAID FAMILY

Brinjal Curry Recipe