തെലുങ്കിലെ തിളങ്ങി നിൽക്കുന്ന ഹീറോ!! താര കുടുംബത്തിലെ ഇളയ പുത്രൻ; ഈ കുഞ്ഞു താരപുത്രൻ ആരാണെന്നു മനസിലായോ.?? | Celebrity Childhood Photo

Celebrity Childhood Photo: തിയേറ്ററുകളിൽ ഇന്ന് വിജയകരമായി പ്രദർശനം തുടരുന്ന ഒരു ചിത്രത്തിലെ നായക നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, ഒരു താരപുത്രൻ എന്ന നിലയിൽ ഇദ്ദേഹം നേരത്തെ തന്നെ സിനിമ ആരാധകർക്ക് സുപരിചിതനാണ്.

എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ചിത്രം, ഒരു താരപുത്രൻ എന്ന ലേബൽ മാറ്റിക്കൊണ്ട് ഒരു നായക നടൻ എന്ന തലത്തിലേക്ക് ഇദ്ദേഹത്തെ ഉയർത്തിയിരിക്കുകയാണ്. മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിലാണ് ഇദ്ദേഹം ഇപ്പോൾ നായക നടനായി അഭിനയിച്ചിരിക്കുന്നത്. തീർച്ചയായും ഇപ്പോൾ തന്നെ ഈ താരം ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെയും നടിയും നർത്തകിയുമായ അമലയുടെയും മകൻ അഖിൽ അക്കിനെനിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

Celebrity Childhood Photo

ഇദ്ദേഹം ലീഡ് റോളിൽ അഭിനയിച്ച ആദ്യ സിനിമയുടെ പേര് വളരെയധികം ശ്രദ്ധേയമാണ്. നാഗാർജുന കേന്ദ്ര കഥാപാത്രത്തിൽ അഭിനയിക്കുകയും, അദ്ദേഹം തന്നെ നിർമ്മിക്കുകയും ചെയ്ത ‘സിസിന്ദ്രി’ എന്ന ചിത്രത്തിലാണ് അഖിൽ അക്കിനെനി ആദ്യമായി അഭിനയിച്ചത്. അന്ന് അഖിൽ അക്കിനെനിയുടെ പ്രായം ഒരു വയസ്സ് മാത്രമായിരുന്നു. എങ്കിലും, ഒരു ബാലതാരം എന്നതിലുപരി, ഈ ചിത്രത്തിലെ ‘സിസിന്ദ്രി’ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അഖിൽ അവതരിപ്പിച്ചത്. തുടർന്ന് അദ്ദേഹം ‘മനം’ എന്ന ചിത്രത്തിൽ കമിയോ അപ്പിയറൻസ് നടത്തുകയും, 2015-ൽ നായക വേഷത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

അഖിൽ അക്കിനെനി നായക വേഷത്തിൽ അരങ്ങേറ്റം കുറിച്ച് ചിത്രത്തിന്റെ പേര് ‘അഖിൽ’ എന്ന് തന്നെയാണ്. തുടർന്ന് ഹലോ, മിസ്റ്റർ മഞ്ജു, മോസ്റ്റ്‌ എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ ലീഡ് റോളിൽ എത്തിയ അഖിൽ അക്കിനെനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഏജന്റ്’ ആണ്. മലയാളികളുടെ സൂപ്പർസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആണ് അഖിൽ അക്കിനെനി ഈ ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഖിലിന്റെ അഭിനയത്തിനും സിനിമക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.