കമ്പനി കിട്ടിയ സന്തോഷം രാഹുലിനെ അറിയിക്കാൻ സരയുവും ശാരിയും ജയിലിലേക്ക്!! കല്യാണിക്ക് മുന്നിൽ വെല്ലുവിളിയുമായി പ്രകാശൻ; ഇടിവെട്ട് ട്വിസ്റ്റുകളുമായി മൗനരാഗം.!! | Mounaragam Promo Video November 30

Mounaragam Promo Video November 30: ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ കല്യാണിയുടെ വീട്ടിൽ പോയി കല്യാണി ഇനിയും സംസാരിക്കാത്തതിനെ കുറിച്ച് പരിഹസിക്കുകയായിരുന്നു.

കല്യാണി സംസാരിച്ചാൽ ഞാൻ അന്ന് തല മുണ്ഡനം ചെയ്യുമെന്ന് പറഞ്ഞത് ഇത് നടന്നാൽ ഞാൻ ഉറപ്പായും തല മുണ്ഡനം ചെയ്തിരിക്കുമെന്ന് വീണ്ടും വെല്ലുവിളിക്കുകയാണ് പ്രകാശൻ. നീ എപ്പോഴും എൻ്റെ പഴയ സംസാരിക്കാത്ത പാൽക്കാരി പെണ്ണാണെന്നും, നിന്നെ ഒരിക്കലും എനിക്ക് മകളായി കാണാൻ കഴിയില്ലെന്ന് പറയുകയാണ് പ്രകാശൻ. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരുമെന്നും, നീ സംസാരിക്കാൻ തുടങ്ങിയോ എന്നറിയാനെന്ന് പറയുകയാണ് പ്രകാശൻ.

Mounaragam Promo Video November 30

നീ സംസാരിച്ചാൽ ഞാൻ വീണ്ടും അമ്പലത്തിൽ പോയി ശയനപ്രദക്ഷിണം ചെയ്യുമെന്നും, അത് നിൻ്റെ ശബ്ദം പോവാനാണെന്നും പറയുകയാണ് പ്രകാശൻ. ഇതൊക്കെ പറഞ്ഞ് പോവുകയായിരുന്നു പ്രകാശൻ. ഇതൊക്കെ കേട്ട് കല്യാണി കരയുകയാണ്. നിന്നെ സ്നേഹിക്കാത്ത ഒരച്ഛനെ നീ എന്തിന് സ്നേഹിക്കണമെന്ന് പറയുകയാണ് കിരൺ. അപ്പോഴാണ് രൂപ കമ്പനി സരയുവിൻ്റെ പേരിൽ എഴുതി കൊടുക്കാൻ വക്കീലിൻ്റെ അടുത്ത് പോയിരിക്കുകയാണ്. അവിടെ നിന്നും കമ്പനി സ്വന്തം പേരിലാക്കിയ സന്തോഷത്തിൽ സരയു നേരെ കിരണിൻ്റെ വീട്ടിൽ പോയി രൂപ സരയു കൺസ്ട്രക്ഷൻ എൻ്റെ പേരിൽ എഴുതി തന്നെന്നു പറഞ്ഞ് ഇന്ന് കെയ്ക്ക് മുറിച്ച് ആഘോഷിക്കാൻ പോവുകയാണെന്ന് പറഞ്ഞ് സരയുവിന് സരയു കൺസ്ട്രക്ഷൻ എഴുതി കൊടുത്ത് രൂപ. വിവരമറിഞ്ഞ് ഞെട്ടി കിരൺ.

സന്തോഷത്തിൽ സരയു പറഞ്ഞു കൊണ്ട് പോവുകയായിരുന്നു. ഇതൊക്കെ കേട്ട് രൂപയെ കാണാൻ കല്യാണി പോവുകയായിരുന്നു. സരയു കൺസ്ട്രക്ഷൻ എഴുതി കൊടുത്തതിനെ പറ്റി പറഞ്ഞതിനെ കുറിച്ച് പറഞ്ഞതിന് പിന്നാലെ, രൂപ കല്യാണിയോട് താരയ്ക്കും രാഹുലിനും പിറന്ന കുഞ്ഞാരാണെന്ന് ചോദിക്കുന്നു. സരയുവാണെന്ന് പറയുന്നത് കേട്ട് രൂപ തരിച്ചുനിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.