വന്ദന. ഡോക്ടറേ നിങ്ങൾ മറന്നോ??ഞങ്ങൾ പിറകെ എന്തിനാ നടക്കുന്നത് 😳😳കലിപ്പായി റോബിനും ആരതിയും

ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. താരത്തിന് നിരവധി ആരാധകരും ഇന്ന് ഉണ്ട്. ഏതൊരു കാര്യത്തെയും പ്രേക്ഷകർക്ക് മുൻപിൽ തുറന്നു പറയാനുള്ള റോബിന്റെ ധൈര്യത്തെ പ്രേക്ഷകർ എന്നും അംഗീകരിക്കുന്നു. ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ് റോബിൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. എന്നാൽ ബിഗ് ബോസ് ഫോറിൽ നിന്നും അവസാനം നിമിഷം റോബിൻ പുറത്താക്കപ്പെട്ടു.

എന്നാൽ പിന്നീട് ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിൽ റോബിൻ വീണ്ടും തിരിച്ചെത്തിയിരുന്നു. അതിഥി മത്സരാർത്ഥിയായാണ് വീണ്ടും ബിഗ് ബോസിലേക്ക് താരം എത്തിയത്. എന്നാൽ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ടു പെരുമാറിയതിനും ആണ് റോബിനെ ഇപ്പോൾ പുറത്താക്കുന്നത് എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി.

എന്നാൽ പുറത്തിറങ്ങിയ റോബിൻ അങ്ങനെയൊന്നുമല്ല സംഭവിച്ചത് എന്നും ബിഗ് ബോസ് വെറും ഉടായിപ്പ് പരിപാടിയാണെന്നും, ആരും ഈ പരിപാടി വിശ്വസിക്കരുതെന്നും തുറന്നു പറഞ്ഞിരിക്കുന്നു.അവിടെ നടക്കുന്ന പല കാര്യങ്ങളും ഞാൻ ചോദ്യം ചെയ്തതിനാലാണ് എന്നെ പുറത്താക്കിയത് എന്നും താരം പറഞ്ഞിരിക്കുന്നു. ഓരോരുത്തർക്കും കൃത്യമായി ബിഗ് ബോസ് ഹൗസിൽ എങ്ങനെ പെരുമാറണം എന്ന് പറഞ്ഞതിനുശേഷം ആണ് ഉള്ളിലേക്ക് കടത്തിവിടുന്നത് എന്നും താരം പറഞ്ഞിരുന്നു. ഷോക്ക് റേറ്റിംഗ് കൂടാൻ വേണ്ടിയാണ് തന്നെ വീണ്ടും പരിപാടിയിലേക്ക് ബിഗ് ബോസ് വിളിച്ചത് എന്നും റോബിൻ ആരാധകരോട് പറഞ്ഞു.

ബിഗ് ബോസ് ശരിക്കും ആടിനെ പട്ടിയാക്കുന്ന പരിപാടിയാണെന്നും റോബിൻ തുറന്നടിച്ചു. അഖിൽ മാരാർക്കെതിരെ പ്രശ്നമുണ്ടാക്കിയതിനാണ് റോബിന് പുറത്താക്കിയത്.അതേസമയം എന്തുകൊണ്ട് ആണ് അടുത്തിടെ മരണപെട്ട ഡോക്ടർ വന്ദനക്ക് മാധ്യമങ്ങൾ അർഹമായ പരിഗണന നൽകുന്നില്ല എന്നും റോബിൻ ചോദിച്ചു. ഞങ്ങളുടെ പുറകെ നടന്നിട്ട് എന്താ കിട്ടുന്നെ മീഡിയക്കെതിരെ പൊട്ടിത്തെറിച്ചു ആരതിയും റോബിനും