ബിഗ് ബോസ് ഒരിക്കലും ഒരു പ്രി സ്ക്രിപ്റ്റഡ് ആയ ഷോ അല്ല ; ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ച് ഡോക്ടർ രജിത്

ബിഗ് ബോസ് എന്ന വലിയ ടെലിവിഷൻ റിയാലിറ്റി ഷോയുടെ നിരവധി ആളുകൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്നിട്ടുണ്ട്. അതിനു മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടർ Dr രജിത്. റോബിൻ രാധാകൃഷ്ണനെ പോലെ തന്നെ നിരവധി ആരാധകർ ഡോക്ടർ രഞ്ജിത്തിന് ഉണ്ടായിരുന്നു. ഒരു അധ്യാപകൻ ആണ് ഇദ്ദേഹം.

തന്റെ അഭിപ്രായങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നു പറയാൻ ഇദ്ദേഹം മടിക്കാറില്ല. അതുകൊണ്ടുതന്നെ നിരവധി വിവാദങ്ങളിലും ഇദ്ദേഹത്തിന്റെ പേര് മുൻപന്തിയിൽ തന്നെ നിൽക്കുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് വെറും ഉടായിപ്പ് പരിപാടിയാണെന്നും ആരുമാ ചതിക്കുഴിയിൽ ചാടരുത് എന്നുമാണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത്.

എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ഒപ്പം തന്നെ പുറത്തുവന്ന ആളാണ് ഡോക്ടർ രജിത് . എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ബിഗ് ബോസ് ഒരിക്കലും ഒരു ഉടായിപ്പ് ആണെന്ന് ഞാൻ പറയില്ല. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് ആ ഷോ ഒന്നുകൂടി കാണേണ്ടിവരും. ഞാൻ ബിഗ് ബോസ് സീസൺ ടൂവിൽ മത്സരിച്ച ഒരാളാണ് അതിനുശേഷം ഞാൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല ബിഗ് ബോസ് ഉടായിപ്പ് ആണെന്ന്. ഞങ്ങൾ രണ്ടുപേരും വന്നത് ഒരേ വിമാനത്തിലാണ്. അദ്ദേഹത്തിനൊപ്പം തന്നെ പുറത്തു കടക്കാൻ ആണ് ഞാനും കരുതിയത്.

അദ്ദേഹം എന്തുകൊണ്ടാണ് ആദ്യം മുന്നോട്ടു പോയത് എന്ന് എനിക്കറിയില്ല ചിലപ്പോൾ കാര്യങ്ങൾ നിങ്ങളോട് ആദ്യം തുറന്നു പറയാനായിരിക്കുമെന്നും ഡോക്ടർ രഞ്ജിത്ത് പറയുന്നു. ഒരിക്കലും ഒരു പ്രീ സ്ക്രിപ്റ്റഡ് ആയിട്ടല്ല ബിഗ് ബോസ് നടത്തുന്നത്. അത് പൂർണ്ണമായും ശരിയായ രീതിയിൽ തന്നെയാണെന്നും രഞ്ജിത്ത് സമൂഹമാധ്യമങ്ങളോട് തുറന്നു പറയുന്നു. റോബിൻ ബിഗ് ബോസ് തെറ്റായ പ്രവർത്തനം കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നും രജിത് കൂട്ടിച്ചേർത്തിരുന്നു. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചല്ലേ വന്നത് അദ്ദേഹം എന്തുകൊണ്ട് എന്റെ കൂടെ നിന്ന് പറഞ്ഞില്ല.റോബിൻ പറയുന്നതാണോ ശരി,അതോ ഡോക്ടർ രഞ്ജിത്ത് പറയുന്നതാണോ ശരിയെന്ന് പ്രേക്ഷകർ ഇനി കണ്ടറിയുക തന്നെ വേണം. ഏതായാലും ബിഗ് ബോസ് സീസൺ ഫൈവിനെ പറ്റി പലതരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.നിരവധി ആരാധകർ തങ്ങളുടെ ആഗ്രഹവും ആശയക്കുഴപ്പവും എല്ലാം വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി പങ്കുവെക്കുന്നുണ്ട്.