വേദികയുമായി പുതിയൊരു ജീവിതം കൊതിച്ച് സിദ്ധു!! സാമ്പത്തിന്റെ മുന്നിൽ വെച്ച് സിദ്ധുവിനെ പറ്റി ആ രഹസ്യം വെളിപ്പെടുത്തി വേദിക; പ്രതീക്ഷകൾ അസ്‌തമിച്ച് സിദ്ധു.!! | Kudumbavilakku Promo November 22

Kudumbavilakku Promo November 22: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വേദികയെ വക്കീൽ വിളിച്ച് നിങ്ങളുടെ ഡൈവോഴ്സ് കേസിൻ്റെ വിധി തിങ്കളാഴ്ചയാണെന്നും, നിങ്ങളും സിദ്ധാർത്ഥും തമ്മിൽ സംസാരിച്ച ശേഷം തിങ്കളാഴ്ച കോടതിയിലേക്ക് വരാൻ പറയുകയുമായിരുന്നു.

ഇത് കേട്ട് വന്ന സമ്പത്ത്, നിൻ്റെ ഭാവി ജീവിതത്തെ കുറിച്ചാണ് നീ തീരുമാനമെടുക്കേണ്ടതെന്നും, അതിനാൽ നല്ല രീതിയിൽ ആലോചിച്ച് തീരുമാനിക്കാനും പറയുന്നു. ശ്രീനിലയത്തിൽ രോഹിത്തും വേദികയും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിദ്ധാർത്ഥ് വന്ന് എൻ്റെയും വേദികയുടെയും വിധി പറയുന്ന ദിവസം തിങ്കളാഴ്ച ആണെന്നും, എനിക്ക് പിരിയാൻ താൽപര്യമില്ലെന്നും, അച്ഛൻ പറഞ്ഞതുപോലെ ഞാൻ ഈ വീട്ടിൽ നിന്ന് മാറി താമസിക്കാൻ പോവുകയാണെന്നും, ഒരു വാടകവീടെടുത്ത് വേദികയെ ആ വീട്ടിൽ കൂട്ടി താമസിക്കാനാണ് എൻ്റെ തീരുമാനമെന്നും പറയുകയാണ്.

Kudumbavilakku Promo November 22

വേദികയുടെ മനസു കൂടി അറിയണമെന്ന് പറയുകയാണ് സുമിത്ര. ഇത് കേട്ട് വന്ന സരസ്വതിയമ്മ വന്ന് സിദ്ധാർത്ഥിനോട് തിങ്കളാഴ്ച വിധി പറയുന്ന ദിവസം നീ വേദികയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറയുന്നത്. അമ്മയുടെ സംസാരം കേട്ട് സിദ്ധാർത്ഥിന് ദേഷ്യം വന്നു. അമ്മയെ ഈ വീട്ടിൽ നിന്ന് പുറത്താക്കേണ്ട സമയം കഴിഞ്ഞെന്ന് സിദ്ധു പറഞ്ഞപ്പോൾ, നിൻ്റെ അച്ഛനില്ലാത്തത് കൊണ്ടല്ലേ നീ എന്നോട് ഇങ്ങനെ പറഞ്ഞതെന്ന് വിഷമത്തിൽ പറയുകയാണ് സരസ്വതിയമ്മ. സുമിത്ര വന്ന് അച്ഛനുള്ളപ്പോൾ നിങ്ങൾ നൽകാത്ത സ്ഥാനം ഇപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ എന്ന് പറയുന്നു. സിദ്ധു സമ്പത്തിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ, സമ്പത്ത് പുറത്ത് പോകാൻ ഒരുങ്ങുകയായിരുന്നു. സിദ്ധുവിനെ കണ്ടതും സമ്പത്തുമായി സംസാരിച്ച ശേഷം വീട്ടിൽ കയറി വേദികയോട് നിന്നെ സ്വീകരിക്കാൻ തയ്യാറായാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നതെന്നും, ഞാൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും പറയുന്നു. വേദികയെ നിങ്ങൾക്ക് കൂട്ടി പോവാം, പക്ഷേ എൻ്റെ മകൻ്റെ കാര്യം ഞാൻ നോക്കി കൊള്ളാമെന്നും, കോടതി വിധി പ്രകാരം മാസത്തിൽ ഒരു തവണ എന്നത് രണ്ടു തവണയാക്കാമെന്നും, കൂടാതെ രണ്ടോ മൂന്നോ ദിവസം നിൻ്റെ കൂടെ താമസിക്കാനും അവസരം തരാം.

വേദികയ്ക്ക് എന്താണ് പറയാനുള്ളത്. ഇപ്പോൾ എനിക്കൊന്നും പറയാനില്ലെന്നും, തിങ്കളാഴ്ച്ച കോടതി വിധി ദിവസം അവിടുന്ന് ഞാൻ എൻ്റെ നിലപാട് അറിയിക്കാമെന്ന് പറഞ്ഞ് വേദിക അകത്ത് പോയി. സിദ്ധു തനിച്ച് ശ്രീനിലയത്തിലേക്ക് മടങ്ങി. മൂകനായി സോഫയിൽ ഇരിക്കുന്ന സിദ്ധുവിനോട് രോഹിത്ത് വേദിക കണ്ടപ്പോൾ അവൾ എന്തു പറഞ്ഞെന്ന് ചോദിക്കുകയാണ്. തിങ്കളാഴ്ച കോടതിയിൽ വച്ച് പറയാമെന്ന് വേദിക പറഞ്ഞെന്ന് സിദ്ധു പറഞ്ഞപ്പോൾ, നീയുമായി പിരിഞ്ഞ ശേഷം സമ്പത്തിൻ്റെ കൂടെ താമസിക്കാൻ നിൽക്കുന്ന വേദികയുടെ മനസ് അറിയാനുള്ള ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ എന്ന് സരസ്വതിയമ്മ പറയുകയാണ്.