കല്യാണിക്ക് നേരെ ശാപ വാക്കുകളുമായി ആശുപത്രിയിൽ പ്രകാശൻ!!കല്യാണിയുടെ അവസ്ഥയെ പറ്റി വിവരിച്ച് പയസ് ഡോക്ടർ; എല്ലാവർക്കും മുന്നിൽ വെച്ച് കുഞ്ഞിന് വേണ്ടി ശബ്ദം ഉയർത്തി കല്യാണി.!! | Mounaragam Promo November 22

Mounaragam Promo November 22: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളായ മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയോട് പയസ് ഡോക്ടർ സംസാരിക്കാൻ പറയുന്നതായിരുന്നു. കിരൺ എന്നു തന്നെ ആദ്യം വിളിക്കാൻ പറഞ്ഞപ്പോൾ കല്യാണിക്ക് പറയാൻ സാധിക്കുന്നില്ല.

പിന്നീട് പയസ് ഡോക്ടർ പെട്ടെന്ന് തന്നെ സംസാരിക്കാൻ പറ്റുമെന്നും, രണ്ടു ദിവസം കൂടി നോക്കാമെന്ന് പറയുകയാണ് പയസ് ഡോക്ടർ. ശേഷം റൂമിൽ പോയി തോമസ് ഡോക്ടറോടും, സ്വാതി ഡോക്ടോറും പലതും സംസാരിക്കുകയായിരുന്നു. കല്യാണി സംസാരിക്കാൻ ശ്രമിച്ചിട്ട് കല്യാണിക്ക് സംസാരിക്കാൻ പറ്റിയില്ലെന്നും, ഞാൻ എല്ലാവർക്കും ഉറപ്പ് നൽകിയതാണെന്നും, ഇനി ഞാൻ അവരോടൊക്കെ മാറ്റി പറയേണ്ടി വരുമോ എന്ന് പറയുകയാണ് പയസ് ഡോക്ടർ. കല്യാണിയോട് നയന നീ ശ്രമിച്ചു കൊണ്ട് നിൽക്കുവെന്ന് പറയുകയാണ് നയന.

Mounaragam Promo November 22

നിങ്ങൾ സംസാരിച്ചിരിക്കു, ഞാൻ വരാമെന്ന് പറഞ്ഞ് കിരൺ പുറത്ത് പോയി പലതും ആലോചിക്കുകയാണ്. ദൈവമേ, കല്യാണിയ്ക്ക് സംസാരിക്കാൻ പറ്റുന്നില്ലാലോ, ഇനി എന്തു ചെയ്യും എന്നൊക്കെ ഓർക്കുകയാണ്. മൂർത്തി സാറിൻ്റെ വീട്ടിൽ നയന കല്യാണിക്ക് കാവലിരിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. ഭാഗ്യദോഷിയായ നയന പോയതുകൊണ്ടാണ് കല്യാണിക്ക് ശബ്ദം കിട്ടാത്തതെന്ന് വല്യമ്മ പറഞ്ഞപ്പോൾ, കല്യാണി ചേച്ചിയെപ്പോലെ തന്നെയാണ് ഏടത്തിയെന്നും, വെറുക്കുന്നവരെ പോലും സ്നേഹിക്കുന്ന പ്രകൃതമാണെന്ന് അനിരുദ്ധ് പറയുകയാണ്. അപ്പോഴാണ് കാദംബരി വിളിച്ച് മൂങ്ങ മുത്തശ്ശിയോട് കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞിട്ടും കല്യാണിയ്ക്ക് സംസാരിക്കാൻ പറ്റിയില്ലെന്ന്. ഇത് മൂങ്ങ പ്രകാശനോട് പറഞ്ഞപ്പോൾ പ്രകാശൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ഉടൻ തന്നെ പ്രകാശൻ കല്യാണിയെ കാണാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കല്യാണിയുടെ അടുത്തെത്തിയ പ്രകാശൻ പൊട്ടിച്ചിരിച്ചു കൊണ്ട് നിനക്ക് ഒരിക്കലും സംസാരിക്കാൻ പറ്റില്ലെന്നും, ഞാൻ ഇല്ലാത്ത പണം ചിലവാക്കി പൂജ ചെയ്തതിന് ഫലം ലഭിച്ചെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്. അപ്പോഴാണ് കിരൺ കല്യാൺ മോനെയും കൂട്ടി ആശുപത്രിയിലേക്ക് വന്നത്. പ്രകാശ നോട് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ പ്രകാശൻ പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ്.

പിന്നീട് കിരൺ കല്യാൺ മോനെ കല്യാണിയുടെ അടുത്ത് കിടത്തി. നിനക്ക് ശബ്ദം കിട്ടുമെന്നും, നീ ടെൻഷനടിക്കേണ്ടെന്നും പറഞ്ഞ് കിരൺ പുറത്ത് പോയി. അപ്പോഴാണ് രണ്ട് മുഖം മൂടിയിട്ട ഗുണ്ടകൾ കല്യാണിയുടെ റൂമിൽ വന്ന് കല്യാൺ മോനെ എടുത്ത് ഓടുന്നത്. കല്യാണി എത്ര ശ്രമിച്ചിട്ടും അവർ കുഞ്ഞിനെ എടുത്തോടി.ഇത് കണ്ട കല്യാണി അവരുടെ പിറകെ ഓടി. അവർ നിർത്താതെ ഓടിയപ്പോൾ, കല്യാണി പലതും പറയാൻ ശ്രമിക്കുന്നതിനിടയിൽ കല്യാണിയുടെ ശബ്ദം പുറത്ത് വന്നു. എൻ്റെ മോനെ താടാ എന്ന് കല്യാണി പറയുന്നത് പ്രകാശനടക്കം ആശുപത്രിയിൽ നിന്ന് കേൾക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.