എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോട് ഒപ്പം!! ഉപ്പക്കൊപ്പം വേദിയിൽ കസറി ആയിഷ; സന്തോഷം പങ്കുവെച്ച് പ്രിയതാരം… | Nadhirshah Happy Moment With Daughter Malayalam

മകൾക്കൊപ്പം ആദ്യമായി വേദിയിൽ പാടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കിടുകയാണ് ഗായകനും സംവിധായകനുമായ നാദിർഷ. മസ്കറ്റിൽ നടന്ന പരിപാടിയ്ക്കിടയിലാണ് മകൾ ആയിഷ വേദിയിലെത്തി നാദിർഷയോടൊപ്പം പാടിയത്. രണ്ടു പെൺമക്കളാണ് താരത്തിന്, ആയിഷയും ഖദീജയും. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം കഴിഞ്ഞത് . കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാൽ ആണ് ആയിഷയെ വിവാഹം ചെയ്തത്.

ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും സുഹൃത്തുക്കൾ കൂടിയാണ് ആയിഷയും ഖദീജയും. ഈ ചങ്ങാതിക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. എനിക്കിപ്പം ആദ്യമായാണ് മകൾ ആയിഷ പാടുന്നത് എന്നും നാദിർഷ പോസ്റ്റിന് അടിക്കുറിപ്പായി ചേർത്തു. തന്റെയും മകളുടെയും ചിത്രം പങ്കുവെച്ച് ആയിരുന്നു ഈ വിവരം ആരാധകരെ അറിയിച്ചത്.

സംവിധായകൻ, നടൻ, ​ഗായകൻ, മിമിക്രി ആർട്ടിസ്റ്റ് എന്നിങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിർഷ. നാദിർഷയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. ഇരുവരും തമ്മിൽ 35 വർഷത്തിന്റെ പരിചയമുണ്ടെന്നും താരം പലയിടങ്ങളിലായി പറഞ്ഞിട്ടുണ്ട്. ഏറെ ആരാധകവൃത്തമുള്ള ഒരാളാണ് നാദിർഷ. അതുപോലെ തന്നെ താരകുടുംബത്തെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മകൾ ആയിഷയുടെ വിവാഹവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഇന്നിതാ മകൾ പാടുന്ന പാട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും വൻ ആരാധകനിരയാണ് ചിത്രത്തിന് താഴെ കമന്റുകൾ ആയി എത്തിയിരിക്കുന്നത്. സിനിമാ മേഖലയിലുള്ള ആളല്ല ആയിഷ എങ്കിലും താരത്തിന് ആരാധകരുടെ എണ്ണത്തിന് കുറവൊന്നുമില്ല. നാദിർഷയെ പോലെ തന്നെ നാദിർഷയുടെ കുടുംബത്തെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മകളോടൊപ്പം ആദ്യമായി വേദി പങ്കിടാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ നാദിർഷ…