ശിവേട്ടൻ ഒളിവിലാണ്😮😮😮രഹസ്യം വെളിപ്പെടുത്തി ഗോപിക;ലൈവ് കുളമാക്കിയ ഗോപികയോട് പ്രതികരിച്ച് താരപത്നി ഷഫ്നയും

ശിവേട്ടൻ ഒളിവിലാണെന്ന് അഞ്‌ജലി തുറന്നുപറയുമ്പോൾ അതേ ശിവേട്ടന്റെ രണ്ട് ഭാര്യമാരും ഒരുമിച്ച് ഒരു സ്ക്രീനിലെത്തിയാൽ എന്താകും സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുവരും തമ്മിൽ പോര് തുടങ്ങുമെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. രണ്ട് ഭാര്യമാരും തമ്മിൽ നല്ല കെമിസ്ട്രിയാണ്. അങ്ങനെ ചിന്തിക്കുമ്പോൾ നമ്മുടെ ശിവേട്ടൻ ഒരു ഭാഗ്യവാൻ തന്നെയാണ്.

ശിവേട്ടൻ എന്തേ എന്ന് ലൈവിൽ വന്ന് ചോദിച്ച ആരാധികക്ക് ഓൺ സ്ക്രീൻ ഭാര്യയാണ് മറുപടി കൊടുത്തത്…’ശിവേട്ടൻ ഒളിവിലാണ്’… പറഞ്ഞുകഴിഞ്ഞതും ഗോപികയുടെ മുഖത്ത് പൊട്ടിച്ചിരി ചിതറി. ഇത് കേട്ട് ചിരിയടക്കാൻ പറ്റാത്ത മറ്റൊരാളുണ്ട്… അത്‌ സജിന്റെ ഓഫ് സ്ക്രീൻ ഭാര്യ ഷഫ്നയാണ്. ‘നിങ്ങൾ എന്റെ ലൈവ് കുളമാക്കാൻ വന്നതാണോ?’ ലൈവിൽ ഇടക്ക് വന്ന് ജോയിൻ ചെയ്ത ഗോപികയോടും അനിയത്തി കീർത്തനയോടും ഷഫ്നയുടെ ചോദ്യം ഇതായിരുന്നു.

എന്തായാലും ഷഫ്ന ഒറ്റക്ക് കൊണ്ടുപോയ ലൈവ് ഗോപികയുടെ വരവോടെ ഫുൾ കോമഡിയായി എന്ന് പറഞ്ഞാൽ മതിയല്ലോ പിന്നെ വന്ന കമ്മന്റെല്ലാം ഗോപികക്കുള്ളത് തന്നെ. ലൈവ് ആണെന്ന് തോന്നുന്നില്ല, വീഡിയോ കോൾ ആണെന്നാണ് തോന്നുന്നതെന്ന് ഗോപിക പറയുന്നുണ്ടായിരുന്നു. മൂന്നുപേരും ഒന്നിച്ചാൽ പൊതുവെ കൺട്രോൾ പോകുമത്രേ, ലൈവ് ഒക്കെ മറന്ന് അൽപ്പം താഴേക്കിറങ്ങും. എന്തായാലും മൂവരും ഒന്നിച്ച ലൈവ് വീഡിയോ ഒരു കോമഡി സ്കിറ്റ് പോലെയായി എന്നതാണ് സത്യം.

സാന്ത്വനത്തിന്റെ ലൊക്കേഷനിൽ സജിനൊപ്പം ഷഫ്നയും ഗോപികക്കൊപ്പം കീർത്തനയും എത്താറുണ്ട്. സജിനും ഷഫ്നയും ഗോപികയും കീർത്തനയും, നാലുപേരും വലിയ സൗഹൃദത്തിലാണ്. ഭർത്താവിന്റെ റീൽ ഭാര്യയുമായി ഇത്രയേറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഷഫ്നക്ക് സാന്ത്വനം ആരാധകർക്കിടയിൽ വലിയ പോസിറ്റീവ് ഇമേജ് തന്നെയാണുള്ളത്. മാത്രമല്ല, ശിവേട്ടനെ ഇത്രത്തോളം സപ്പോർട്ട് ചെയ്ത് ഉയർത്തിക്കൊണ്ടുവരുന്നത് ഷഫ്ന തന്നെയാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

Rate this post

Comments are closed.