2 മിനിറ്റിൽ പനിക്കൂർക്ക ഇല കൊണ്ട് ഇത് പോലെ തയ്യാറാക്കി നോക്കൂ ,ആരും അത്ഭുതപ്പെട്ടു പോകും| Panikoorka baji recipe

പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം. സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്, ചുമ ഒക്കെ വരുമ്പോഴാണ്. എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ…

  • കോഴിമുട്ട -1
  • മൈദ -3 ടേബിൾസ്പൂണ്
  • കോൺഫ്ലോർ -3 ടേബിൾ സ്പൂൺ
  • ഉപ്പ്, മുളക് പൊടി -ആവശ്യത്തിന്.
  • വെളിച്ചെണ്ണ.

ഒരു കോഴി മുട്ട പൊട്ടിച്ചൊഴിച്ചു കൊണ്ട് അതിലേക്ക് മൈദയും കോൺഫ്ലോറും പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക. ഒരു രണ്ട് ടീസ്പൂണ് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ പനികൂർക്കയില ഞെട്ടോടു കൂടി മാവിൽ മുക്കി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കാം.

വല്ലാണ്ട് അമിതമായി ഫ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണേ. നമ്മുടെ അടിപൊളി ഹെൽത്തി ബജി തയ്യാർ!!! അപ്പോൾ ബജി കൊണ്ട് ഇനി രുചി മാത്രമല്ല. ആരാധകരെ ശാന്തരാകുവിൻ.!!!