പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം!! നെയ്യപ്പം വീട്ടിൽ തയ്യാറാക്കാം

വിഷുവിനുള്ള നെയ്യപ്പം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ പഴയകാല വിഭവങ്ങളിൽ പ്രധാനിയാണ് നെയ്യപ്പം. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന നെയ്യപ്പം ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് നെയ്യപ്പം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ്.

നെയ്യപ്പം പെർഫെക്റ്റ് എന്ന് പറയുമ്പോൾ അതിന് നല്ല ഷെയ്പ്പ് ഉണ്ടായിരിക്കണം, കൂടാതെ പുറംഭാഗം ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്‌റ്റും ആയിരിക്കണം. ഇങ്ങനെ ഒക്കെ ആണെങ്കിൽ ആണ് നെയ്യപ്പം പെർഫെക്റ്റ് ആണ് എന്ന് പറയുന്നത്. ആദ്യമായി രണ്ടു കപ്പ് പച്ചരി 4 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തെടുക്കുക. ഈ പച്ചരി വെള്ളം ഒട്ടുമില്ലാത്ത രീതിയിൽ വാർത്തെടുക്കുക.

350 ഗ്രാം ശർക്കര മുക്കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി ശർക്കരപ്പാനി തയ്യാറാക്കിയെടുക്കുക. പകുതി പച്ചരിയും പകുതിയോളം ശർക്കര പാനിയും 3 ഏലക്കായും 1 ടേബിൾ സ്പൂൺ മൈദയും ഒരു ടീ സ്പൂൺ നെയ്യും അൽപ്പം ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മുടെ നെയ്യപ്പം നല്ല സോഫ്‌റ്റും ക്രിസ്പിയും ആവണമെങ്കിൽ ഈ അരപ്പ് റെഡി ആവുക തന്നെ വേണം. അതിനൊരു ചെറിയ സൂത്രമുണ്ട് ഈ അരപ്പ് ചെറിയ തരിയോട് കൂടി അരച്ചെടുക്കുക.

ശേഷം ആ അരപ്പ് മാറ്റി വച്ച് ബാക്കിയുള്ള അരിയും ശർക്കരപ്പാനിയും കൂടെ അരച്ചെടുക്കുക. രണ്ടു തവണയായി അരച്ചെടുത്ത മാവും അര ടീസ്പൂൺ എള്ള് കൂടെ ചേർത്ത്‌ നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഈ മാവ് കൊണ്ട് നമുക്ക് എങ്ങനെ നല്ല നാടൻ രുചിയിൽ നെയ്യപ്പം ഉണ്ടാക്കുക എന്നറിയണ്ടേ??? അതിനൊരു സൂത്രമുണ്ട്. അത് കൂടെ ചെയ്താലേ നമ്മുടെ ആ പഴമയുടെ രുചി കിട്ടൂ. അതെങ്ങനെയാണെന്നറിയാൻ താഴെയുള്ള വീഡിയോ പോയി കണ്ടോളൂ.