വെറും 10 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന, സോഫ്റ്റ് പഞ്ഞി അപ്പം😍👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു റെസിപ്പിയാണ്. വെറും 10 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരുഗ്രൻ സ്നാക്ക് ആണ് തയ്യാറാക്കാൻ പോകുന്നത്. ആവിയിലാണ് ഈ പഞ്ഞി പോലത്തെ കുട്ടി അപ്പം തയ്യാറാക്കിയെടുക്കുന്നത്. ആവിയിൽ വേവിച്ചെടുക്കുന്നതുകൊണ്ട് ഇത് പഞ്ഞി പോലെ സോഫ്റ്റ് ആയിരിക്കും.

അതിനായി ആദ്യം ഒരു ബൗളിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 2 tsp നാരങ്ങാനീര്, 1/4 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പഞ്ചസാരക്ക് പകരം ശർക്കര വേണമെങ്കിൽ നമുക്ക് ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tsp ബേക്കിംഗ് സോഡയും അരിച്ച് ചേർക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

അതിനുശേഷം ഇതിലേക്ക് 1 1/2 tbsp ഓയിൽ, 1 ഏലക്കായ കുരു ചതച്ചത് എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. അങ്ങിനെ നമ്മുടെ പഞ്ഞിയപ്പത്തിനുള്ള മാവ് റെഡിയായിട്ടുണ്ട്. ഇത് നമ്മൾ വേവിച്ചെടുക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത് ചായ കപ്പുകളാണ്. അതിനായി ചായ കപ്പിൽ അൽപം ഓയിൽ പുരട്ടിയെടുക്കുക. എന്നിട്ട് ഇതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക.

ഒരിക്കലും കപ്പിൽ മുഴുവനായും ഒഴിച്ച് കൊടുക്കരുത്. കാരണം ഇത് ആവിയിൽ വെന്തുവരുമ്പോൾ മുകളിലേക്ക് വരൻ സാധ്യതയുണ്ട്. ഇനി ഇത് ആവിയിൽ വേവിക്കാൻ ഒരു ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിൽ ഇഡലി തട്ട് വെച്ച് അതിലേക്ക് മാവ് ഒഴിച്ച കപ്പ് ഇറക്കി വെക്കുക. Video credit: Mums Daily