പപ്പടം മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 👌ചോറ് കഴിക്കാൻ ഇതു മാത്രം മതി ഇനി 🤤

പപ്പടം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം പരിചയപ്പെടാം. ഇത് നമുക്ക് ചോറിന് കൂടെയും ദോശയുടെ കൂടെയുമൊക്കെ സൈഡ് ആയിട്ട് കഴിക്കാൻ പറ്റുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യമായി ഇതിന് ചുവന്നുള്ളി വഴറ്റിയെടുക്കണം. അതിന് ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ചുവന്നുള്ളി അതിലിട്ട് വഴറ്റുക.

മീഡിയം സൈസ് ഉള്ള 12 ചുവന്നുള്ളി ആണ് ഇതിന് ആവശ്യം. ഇത് ചെറുതീയിൽ ഇട്ട് നന്നായി വഴറ്റിയെടുക്കുക. മൂത്ത വരുന്നതുവരെ വഴറ്റണം. ചുവന്ന് വരുമ്പോഴേക്കും അതിലേക്ക് എരിവിന് ആവശ്യമായ വറ്റൽ മുളക് ഇട്ടു കൊടുക്കുക. ആറു വറ്റൽ മുളക് ആണ് ചേർത്ത് കൊടുക്കേണ്ടത്. എരിവ് കൂടുതൽ ആവശ്യമുള്ളവർ അല്പം കൂടി മുളക് ചേർത്തു കൊടുക്കുക.

വറ്റൽമുളക് ഇല്ലാത്തവർക്ക് ഇതിനുപകരം പച്ചമുളക് ആയാലും ചേർത്തുകൊടുക്കാം. പച്ചമുളക് ആണ് ചേർത്തു കൊടുക്കുന്നത് എങ്കിൽ ഇത് വഴറ്റേണ്ട ആവശ്യമില്ല നേരിട്ട് ചേർത്താൽ മതിയാവും. ഇനി ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇളക്കി എടുക്കുക. ഒരു കഷ്ണം ഇഞ്ചി കൂടി ചേർക്കുക. എല്ലാം നന്നായി മൂത്തു എന്ന് ഉറപ്പാക്കിയതിന് ശേഷം

തീ അണച്ച് ആറാൻ വയ്ക്കുക. തണുത്തതിനു ശേഷം ഇവയെല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇതൊന്നും മിക്സിയിൽ കറക്കി എടുക്കുക. ശേഷം രണ്ട് പൊരിച്ചെടുത്ത പപ്പടം കഷണങ്ങളാക്കി ഇതിലേക്ക് ചേർക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: Ladies planet By Ramshi