റേഷൻ കിറ്റിലെ ഉണക്കലരിയുണ്ടോ?? അടിപൊളി പായസം റെഡിയാക്കാം

റേഷൻ കടയിൽ നിന്നും കിട്ടിയ ഓണ കിറ്റിൽ ഉണക്കലരി ഇല്ലേ..!! അതു കൊണ്ടാണ് ഈ ടേസ്റ്റി പായസം നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ശർക്കര, തേങ്ങാ പാൽ എന്നിവ ഒന്നും ചേർക്കാതെ തന്നെ ഇത് നമുക്ക് വളരെ രുചികരം ആയി തയ്യാറാക്കി എടുക്കാം. ഇതിന് ആവശ്യം ഉള്ള ചേരുവകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം.

ഇതിനായി ഉണക്കലരി, വെള്ളം, പഞ്ചസാര, നെയ്യ്, പാൽ പൊടി, പാൽ, ഏലക്ക പൊടി, ഉപ്പ്, അണ്ടി പരിപ്പ് എന്നീ സാധനങ്ങൾ ആവശ്യത്തിന് എടുത്തു വെക്കാം. ഇനി ചെയ്യേണ്ടത് ഒരു കപ്പ് അരി എടുത്ത് വെക്കുക ആണ്.ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക്‌ ഇടുക.

ഇതിലേക്ക് രണ്ടര കപ്പ് വെള്ളവും ചേർത്ത് അടുപ്പത്തു വേവിക്കാൻ വെക്കുക. 4 വിസിൽ വരുന്ന വരെ വേവിക്കുക. ഇനി ഒരു പാത്രത്തിലേക്ക് 10 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക.നന്നായി അലിഞ്ഞ് റെഡി ആയ പഞ്ചസാരയിലേക്ക് 5 ടേബിൾ സ്പൂൺ പാൽ പൊടി കട്ടിയായി കലക്കി ഒഴിക്കുക.

മിൽക്ക് മെയ്ഡിന് പകരമായി ഇങ്ങനെ പാൽ പൊടി ചേർത്താൽ മതിയാകും. ഇനി ഇതിലേക്ക് ആവശ്യത്തിന് പാൽ, അരി വേവിച്ചത്,കുറച്ചു ഏലക്ക പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ്,അണ്ടി പരിപ്പ് നെയ്യിൽ വറുത്തത് എന്നിവ ചേർത്ത് തീ ഓഫ്‌ ചെയ്യാം. ടേസ്റ്റി ഉണക്കലരി പായസം റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക.