മലയാളികൾ അഭിമാനം 😳😳😳ആരാണ് ഈ താരമെന്ന് മനസ്സിലായോ??

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത തങ്ങളുടെ വ്യത്യസ്ത അഭിനയ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിക്കാൻ കഴിയുന്ന നടി നടന്മാർ തന്നെയാണ്. 1970- കളിലും 1980-കളിലും പുറത്തിറങ്ങിയ മലയാള സിനിമകളിൽ പലതും ഇന്നത്തെ യുവ തലമുറയുടെ പോലും ഫേവറേറ്റ് ചിത്രങ്ങളായി മാറുവാൻ കാരണം അതിൽ അഭിനയം കാഴ്ചവച്ച നടി നടന്മാരുടെ കൂടി വിജയമാണ്. അതുകൊണ്ടുതന്നെ 80 കളിൽ തിളങ്ങി നിന്ന നായികമാരെ ഇന്നും ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആരാധിക്കുന്ന ഒരുപാട് മലയാള സിനിമ ആരാധകരുണ്ട്.

അത്തരത്തിൽ 1970-കളുടെ അവസാനത്തിൽ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും, പിന്നീട് 1980-കളിൽ മലയാള സിനിമകളിൽ നായിക കഥാപാത്രമായി തിളങ്ങി നിൽക്കുകയും ചെയ്ത ഒരു നായികയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മലയാളം സിനിമ പ്രേക്ഷകരെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൊണ്ട് അമ്പരപ്പിച്ച ഈ നായിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് സ്വന്തമാക്കി, ഇന്നും ആ റെക്കോർഡ് കാത്തുസൂക്ഷിക്കുന്ന മലയാളികളുടെ പ്രിയങ്കരിയായ ഉർവശിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഒരുതവണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഉർവശി, രണ്ട് തവണ തമിഴ്നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. മലയാളി കുടുംബങ്ങളിലെ വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായി അവതരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ച നായികയാണ് ഉർവശി.

1979-ൽ പുറത്തിറങ്ങിയ ‘കതിർമണ്ഡപം’ എന്ന് ചിത്രത്തിൽ ബാലതാരമായി ആണ് ഉർവശി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1984-ൽ പുറത്തിറങ്ങിയ ‘എതിർപ്പുകൾ’ എന്ന് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി, നായിക കഥാപാത്രത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട്, ‘ഒന്ന് രണ്ട് മൂന്ന്’, ‘നന്ദി വീണ്ടും വരിക’, ‘മഴവിൽ കാവടി’, ‘വിഷ്ണുലോകം’ എന്നിങ്ങനെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ സമ്മാനിച്ച ഉർവശി ഇന്നും, മലയാള സിനിമ ആരാധകർക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുന്നു.