ജൈസ്വാൾ സെഞ്ച്വറി… കിടു ഫിനിഷിങ്ങുമായി സഞ്ജു!! ഏഴാം ജയവുമായി രാജസ്ഥാൻ റോയൽസ്

ഐപിൽ പതിനേഴാം സീസണിൽ ജയ കുതിപ്പ് തുടർന്ന് സഞ്ജു സാംസൺ ടീം രാജസ്ഥാൻ റോയൽസ് ടീം. മുംബൈക്ക് എതിരെ 9 വിക്കറ്റ് ജയം നേടിയ രാജസ്ഥാൻ റോയൽസ് ടീം സീസണിലെ ഏഴാം ജയമാണ് കരസ്ഥമാക്കിയത്. നേരത്തെ ആദ്യം രാജസ്ഥാൻ റോയൽസിന് 180 റൺസ് വിജയ ലക്‌ഷ്യം നൽകി മുംബൈ ഇന്ത്യൻസ്. തുടക്കത്തെ തകർച്ചക്ക് ശേഷം 65 റൺസ് നേടിയ തിലക് വർമയും 49 റൺസ് നേടിയ നെഹാൽ വധേരയും ചേർന്നാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്

എന്നാൽ മറുപടി ബാറ്റിംഗിൽ റോയൽസ് ടീം അനായാസം മുംബൈ ഇന്ത്യൻസ് ടോട്ടൽ മറികടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലാസ്റ്റ് മാച്ച് ഹീറോ ജോസ് ബട്ട്ലർ 35 റൺസ് അതിവേഗം നേടി പുറത്തായപ്പോൾ ശേഷം എത്തിയ സഞ്ജു സാംസൺ ജൈസ്വാൾ ഒപ്പം റോയൽസ് ജയം പൂർത്തിയാക്കി.

ഫോം ഇല്ലായ്മയെ തുടർന്ന് വളരെ ഏറെ വിമർശനം കേൾക്കേണ്ടി വന്ന ജൈസ്വാൾ വെറും 60 ബോളിൽ 9 ഫോറും ഏഴ് സിക്സ് അടക്കമാണ് 104 റൺസിലേക്ക് എത്തിയത്.തന്റെ രണ്ടാമത്തെ ഐപിൽ സെഞ്ച്വറിയിലേക്ക് എത്തിയ ജൈസ്വാൾ സെഞ്ച്വറി നേട്ടം രാജസ്ഥാൻ ക്യാമ്പിൽ ആവേശമായി മാറി .

അതേസമയം നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് കയ്യടികൾ നേടി. സഞ്ജു വെറും 28 ബോളിൽ രണ്ട് ഫോറും 2 സിക്സ് അടക്കമാണ് 38 റൺസ് നേടിയത്. നേരത്തെ രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടി. 20 റൺസ് എടുക്കുന്നതിനിടയിൽ മുംബൈക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു.തിലക് വർമ-നെഹാൽ വധേര നേടിയ 99 റൺസ് കൂട്ടുകെട്ടാണ് മുംബൈയെ മികച്ച നിലയിൽ എത്തിച്ചത്.

fpm_start( "true" ); /* ]]> */