ക്രെഡിറ്റ്‌ അവർക്ക് കൊടുക്കണം.. അവരാണ് ജയത്തിന് കാരണം… വൈകാരിക വാക്കുകളുമായി നായകൻ സഞ്ജു

ഐപിൽ പതിനേഴാം സീസണിൽ ജയ കുതിപ്പ് തുടർന്ന് സഞ്ജു സാംസൺ ടീം രാജസ്ഥാൻ റോയൽസ് ടീം. മുംബൈക്ക് എതിരെ 9 വിക്കറ്റ് ജയം നേടിയ രാജസ്ഥാൻ റോയൽസ് ടീം സീസണിലെ ഏഴാം ജയമാണ് കരസ്ഥമാക്കിയത്. സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ജൈസ്വാൾ മാസ്മരിക സെഞ്ച്വറിയാണ് രാജസ്ഥാൻ റോയൽസ് ജയം എളുപ്പമാക്കി മാറ്റിയത്

അതേസമയം നായകൻ സഞ്ജു സാംസൺ ടീം ജയത്തിലെ മുഴുവൻ ക്രഡിറ്റ് താരങ്ങൾക്ക് എല്ലാം കൊടുത്തു. 180 ടാർജറ്റ് പിന്നാലെ ബാറ്റ് വീശിയ രാജസ്ഥാൻ റോയൽസ് ടീമിനായി ജൈസ്വാൾ വെറും 60 ബോളിൽ 9 ഫോറും ഏഴ് സിക്സ് അടക്കമാണ് 104 റൺസിലേക്ക് എത്തിയത്.തന്റെ രണ്ടാമത്തെ ഐപിൽ സെഞ്ച്വറിയിലേക്ക് എത്തിയ ജൈസ്വാൾ സെഞ്ച്വറി നേട്ടം രാജസ്ഥാൻ ക്യാമ്പിൽ ആവേശമായി മാറി .

“ക്രെഡിറ്റ് എല്ലാ കളിക്കാർക്കും പോകണം. പവർപ്ലേയിൽ നന്നായി തുടങ്ങി. മധ്യനിരയിൽ ഇടംകൈയ്യൻമാർ അവിശ്വസനീയമാംവിധം കളിച്ചു. എന്നാൽ ഞങ്ങൾ തിരിച്ചുവന്ന വഴിയാണ് ഞങ്ങൾ കളി ജയിച്ചത്. വിക്കറ്റ് അൽപ്പം വരണ്ടതായി കാണപ്പെട്ടു. എന്നാൽ ലൈറ്റുകൾ വരുമ്പോൾ, രാത്രിയിൽ തണുപ്പ് കൂടുമ്പോൾ, രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതാണ് നല്ലത് “നായകൻ സഞ്ജു സാംസൺ അഭിപ്രായം ഇപ്രകാരം വിശദമാക്കി

“ആളുകൾക്ക് ഒരു ഇടവേള ലഭിക്കുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വേണ്ടത്ര പ്രൊഫഷണലായ ഞങ്ങൾ ചിന്തിച്ചു ജെയ്സ്വാൾ അദ്ദേഹത്തിന് ആരിൽ നിന്നും ഉപദേശം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. അവൻ വളരെഅധികമായി ആത്മവിശ്വാസമുള്ളവനാണ്. ഏകദേശം ഒരു ടീം കളി ആയിരുന്നു ഇന്നത്തെ ജയവും മാച്ചും ” നായകൻ സഞ്ജു സന്തോഷം തുറന്ന് പറഞ്ഞു.