എന്നെ ബാറ്റിംഗിൽ അത് ഹെല്പ് ചെയ്തു!! ഞാൻ ആ പ്ലാനിൽ കളിച്ചു!! തുറന്ന് പറഞ്ഞു സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ സഞ്ജുവിനെയും ധ്രുവ് ജുറലിന്റെയും മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. സഞ്ജു സാംസൺ 33 പന്തിൽ നിന്നും 71 റൺസും ജുറൽ 34 പന്തിൽ നിന്നും 52 റൺസും നേടി പുറത്താവാതെ നിന്നും. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ റൺസ് നേടുകയും ചെയ്തു

197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ജയ്‌സ്വാൾ – ബട്ട്ലർ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ജയ്‌സ്വാൾ ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. അഞ്ചാം ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു. എന്നാൽ ആറാം ഓവറിന്റെ അവസാന പന്തിൽ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ നിന്നും 34 റൺസ് നേടിയ ബട്ട്ലറെ യാഷ് താക്കൂർ ക്ലീൻ ബൗൾഡ് ചെയ്തു. ഏഴാം ഓവറിന്റെ ആദ്യ പന്തിൽ റോയൽസിന് രണ്ടാം വിക്കറ്റും നഷ്ടമായി. എന്നാൽ പരാഗ് കൂടി പുറത്തായ ശേഷം ഒന്നിച്ച സഞ്ജുവും ജുരെലും റോയൽസ് ടീമിനെ ജയത്തിലേക്ക് നയിച്ചു.

അവസാന അഞ്ച് ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 53 റൺസ് ആയിരുന്നു. 18 ഓവറിൽ മൊഹ്സിന് ഖാനെ സിക്സറിടിച്ച് സഞ്ജു അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 28 പന്തിൽ നിന്നും 6 ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. പിന്നാലെ ജുറലും അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. ഇരുവരും ത്മമിലുള്ള കൂട്ടുകെട്ട് 100 പിന്നിടുകയും ചെയ്തു. അവസാന രണ്ടു ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് മാത്രമാണ്. സഞ്ജു സിക്സ് അടിച്ചാണ് മത്സരം പൂർത്തിയാക്കിയത്.

അതേസമയം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ വൈറലായി മാറി.ബാറ്റിംഗിൽ തന്നെ സഹായിച്ചത് ആദ്യത്തെ ഇന്നിങ്സിൽ വിക്കെറ്റ് പിന്നിൽ നിന്നതാണെന്ന് കൂടി സഞ്ജു തുറന്ന് പറഞ്ഞു. “വിക്കറ്റിന് പിന്നിലാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. പുതിയ പന്ത് ഉപയോഗിച്ച് കുറച്ച് പർച്ചേസ് ഉണ്ടായിരുന്നു, തുടർന്ന് ബാറ്റിംഗ് കളിച്ചു മുന്നോട്ട് പോകാനുള്ള മികച്ച വിക്കറ്റ് ” സഞ്ജു ബാറ്റിംഗ് എളുപ്പമാക്കിയ കാര്യം വെളിപ്പെടുത്തി.